കോഴിക്കോട്: ലഹരി ഉപയോഗത്തിനെതിരേയും അതിന്റെ ദൂഷ്യവശങ്ങളെക്കുറിച്ചും സമൂഹത്തിന് അറിവ് പകരുന്നതിനായി നേതാജി റീഡിങ് റൂം ആന്‍ഡ് ലൈബ്രറിയും കണ്ണാടിക്കല്‍ ലയം കുടുംബശ്രീയും സംയുക്തമായി നടത്തിയ ലഹരി വിരുദ്ധ ബോധവല്‍ക്കരണ ക്ലാസ് കോഴിക്കോട് കോര്‍പറേഷന്‍ കൗണ്‍സിലര്‍ ഓ.സദാശിവന്‍ ഉദ്ഘാടനം ചെയ്തു. കക്കോടി ഗ്രാമപഞ്ചായത്ത് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ടി.കെ സുരേഷ് ലഹരി വിരുദ്ധ ബോധവല്‍ക്കരണ ക്ലാസ് നടത്തി. നേതാജി വായനശാല വൈസ് പ്രസിഡന്റ് എന്‍.കെ അനില്‍കുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ബീന മോഹനന്‍ (ലയം കുടുംബശ്രീ), ജനകീയ ആസൂത്രണം ജില്ലാ ഫെസിലിറ്റേറ്റര്‍ പി.ജി പ്രമോദ്, പി.അബ്ദുല്‍ അസീസ്, (നിറവ് വേങ്ങേരി) സി.കെ വേണുഗോപാലന്‍, സജിത്ത് കണ്ണാടിക്കല്‍ എന്നിവര്‍ സംസാരിച്ചു.