രതീഷ് ബാലകൃഷ്ണന്‍ പൊതുവാളിന്റെ രചനയില്‍ സുധീഷ് ഗോപിനാഥിന്റെ സംവിധാനത്തില്‍ ‘മദനോത്സവം’ വീണ്ടുമെത്തുന്നു

രതീഷ് ബാലകൃഷ്ണന്‍ പൊതുവാളിന്റെ രചനയില്‍ സുധീഷ് ഗോപിനാഥിന്റെ സംവിധാനത്തില്‍ ‘മദനോത്സവം’ വീണ്ടുമെത്തുന്നു

അജിത് വിനായക ഫിലിംസിന്റെ ബാനറില്‍ വിനായക അജിത് നിര്‍മിക്കുന്ന ചിത്രം ‘മദനോത്സവം’ സുധീഷ് ഗോപിനാഥ് സംവിധാനം ചെയ്യുന്നു. ഇ.സന്തോഷ് കുമാറിന്റെ ചെറുകഥയെ ആസ്പദമാക്കി രതീഷ് ബാലകൃഷ്ണന്‍ പൊതുവാളാണ് ചിത്രത്തിന്റെ തിരക്കഥ. രതീഷ് ബാലകൃഷ്ണന്‍ പൊതുവാളിന്റെ സിനിമകളിലെ ചീഫ് അസോസിയേറ്റ് ആയിരുന്ന സുധീഷ് ഗോപിനാഥിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന മദനോത്സവം വളരെ രസകരമായ ഒരു ഗാനത്തിന്റെ ടീസറിലൂടെയാണ് വരവറിയിച്ചിരിക്കുന്നത്. സുരാജ് വെഞ്ഞാറമൂട്, ബാബു ആന്റണി, രാജേഷ് മാധവന്‍, സുധി കോപ്പ, ഭാമ അരുണ്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളില്‍ എത്തുന്ന ചിത്രത്തിന്റെ ഷൂട്ടിങ് കാസര്‍കോട്, കൂര്‍ഗ്, മടികേരി എന്നീ സ്ഥലങ്ങളില്‍ ആണ് നടക്കുന്നത്.

‘കാണാ ദൂരത്താണോ കാണും ദൂരത്താണോ ആരും കാണാതോടും മോഹക്ലോക്കിന്‍ സൂചി’ പാടിയെത്തിയ മദനോത്സവത്തിന്റെ സോങ് ടീസറിന് ഗംഭീര വരവേല്‍പ്പാണ് സോഷ്യല്‍ മീഡിയയില്‍. നിരവധി താരങ്ങളും മദനോത്സവത്തിന് ആശംസകളുമായി ഗാനത്തിന്റെ ടീസര്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ ഇവരാണ്: കഥ:ഇ.സന്തോഷ് കുമാര്‍, ഡി.ഓ.പി: ഷെഹ്നാദ് ജലാല്‍, ക്രിയേറ്റിവ് പ്രൊഡ്യൂസര്‍: ജെയ്.കെ, പ്രൊഡക്ഷന്‍ ഡിസൈനര്‍: ജ്യോതിഷ് ശങ്കര്‍, എഡിറ്റര്‍: വിവേക് ഹര്‍ഷന്‍, സംഗീതം: ക്രിസ്റ്റോ സേവിയര്‍, ലിറിക്സ്: വൈശാഖ് സുഗുണന്‍, സൗണ്ട് ഡിസൈന്‍: ശ്രീജിത്ത് ശ്രീനിവാസന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: രഞ്ജിത് കരുണാകരന്‍, ആര്‍ട്ട് ഡയരക്ടര്‍: കൃപേഷ് അയ്യപ്പന്‍കുട്ടി, വസ്ത്രാലങ്കാരം: മെല്‍വി.ജെ, മേക്കപ്പ്: ആര്‍.ജി വയനാടന്‍, അസ്സോസിയേറ്റ് ഡയരക്ടര്‍: അഭിലാഷ് എം.യു, സ്റ്റില്‍സ്: നന്ദു ഗോപാലകൃഷ്ണന്‍, ഡിസൈന്‍: അറപ്പിരി വരയന്‍, പി.ആര്‍.ഓ: പ്രതീഷ് ശേഖര്‍.

Share

Leave a Reply

Your email address will not be published. Required fields are marked *