തിരുവനന്തപുരം: കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പില്‍ യു.പിയിലെ വോട്ടുകള്‍ പ്രത്യേക എണ്ണണമെന്ന് ശശി തരൂര്‍. തിരഞ്ഞെടുപ്പ് സമിതിയോട് തരൂര്‍ ആവശ്യപ്പെട്ടു. പോളിങ്ങില്‍ ക്രമക്കേട് നടന്നെന്ന് ചൂണ്ടിക്കാട്ടി തരൂര്‍ പക്ഷം പരാതി നല്‍കിയിട്ടുണ്ട്. വോട്ട് പ്രശ്‌നം ചൂണ്ടിക്കാട്ടിയുള്ള തരൂരിന്റെ പരാതി തോല്‍വിക്കുള്ള മുന്‍കൂര്‍ ജാമ്യമാണെന്ന് കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു. വോട്ടെണ്ണലിനായി ഖാര്‍ഗെയുടെ ഏജന്റായി കൊടിക്കുന്നില്‍ സുരേഷാണ് എ.ഐ.സി.സി ആസ്ഥാനത്ത് എത്തിയിരിക്കുന്നത്.
തിരഞ്ഞെടുപ്പില്‍ കനത്ത പോളിങ്ങാണ് രേഖപ്പെടുത്തിയത്. ആകെയുള്ള 9915 വോട്ടര്‍മാരില്‍ 9497 പേര്‍ (95.78%) വോട്ട് ചെയ്തു. എല്ലാ സംസ്ഥാനങ്ങളിലും 90 ശതമാനത്തിലധികം പോളിങ്ങുണ്ട്. കേരളത്തില്‍ 95.76% ആണു പോളിങ്. അദ്ഭുതങ്ങളൊന്നും സംഭവിച്ചില്ലെങ്കില്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ തന്നെ പ്രസിഡന്റാകും. ഖാര്‍ഗെയുടെ ഭൂരിപക്ഷം കുറച്ച്, പരമാവധി വോട്ട് പിടിക്കാനാകുമെന്ന പ്രതീക്ഷയിലാണു ശശി തരൂര്‍.