കൊയിലാണ്ടി: താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റി ലോക മാനസികാരോഗ്യ വാരാചരണത്തോടനുബന്ധിച്ച് അഭയം സ്‌പെഷ്യല്‍ സ്‌കൂള്‍, ചേമഞ്ചേരിയിലെ രക്ഷിതാക്കള്‍ക്കായി ഭിന്നശേഷി സംരക്ഷണ നിയമങ്ങള്‍ എന്ന വിഷയത്തില്‍ നിയമബോധവല്‍ക്കരണ പരിപാടിയും വിദ്യാര്‍ഥികള്‍ക്കായി വിനോദപരിപാടികളും നടത്തി. ജില്ലാ നിയമ സേവന അതോറിറ്റി സെക്രട്ടറിഎം.പി ഷൈജല്‍ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് എ.പി അജിത, താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റി സെക്രട്ടറി ധനേഷ് വെളുത്തേടത്ത്, ലോക കേരളസഭാംഗം കബീര്‍ സലാല അഭയം സ്‌പെഷ്യല്‍ സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ബിത പി.കെ , അഭയം ചാരിറ്റബിള്‍ സൊസൈറ്റി പ്രസിഡന്റ് മമ്മത് കോയമാസ്റ്റര്‍, അഭയം സ്‌പെഷ്യല്‍ സ്‌കൂള്‍ വൈസ് പ്രിന്‍സിപ്പാള്‍ ബിന്ദു പി.കെ, പാരാലീഗല്‍ വളണ്ടിയര്‍മാരായ സി.പി.എ റഷീദ്, പുഷ്പവല്ലി. കെ, നസീറ.ടി, എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു. തുടര്‍ന്ന് നടന്ന ബോധവല്‍ക്കരണ പരിപാടിക്ക് അഡ്വ. കവിതാ മാത്യു നേതൃത്വം നല്‍കി .വിനോദപരിപാടിയില്‍ ശ്രീശന്‍ പി.കെ പടി , ബിലാല്‍ പൂനൂര്‍ , ബിനോയ് ചീക്കിലോട്, അഭിലാഷ് എന്നിവര്‍ പരിപാടികള്‍ അവതരിപ്പിച്ചു.