കോഴിക്കോട്: കേരള പ്രവാസി സംഘം കോഴിക്കോട് ജില്ലാതല മെമ്പര്‍ഷിപ്പ് ഉദ്ഘാടനം ബേപ്പൂരിലെ മുതിര്‍ന്ന പ്രവാസി കാട്ടുപുത്തൂര്‍ കുഞ്ഞന് നല്‍കിക്കൊണ്ട് സംസ്ഥാന ട്രഷറര്‍ ബാദുഷ കടലുണ്ടി നിര്‍വഹിച്ചു. 1970 കളില്‍ പത്തേമാരിയില്‍ ഗള്‍ഫിലേക്ക് പോയ കുഞ്ഞന്‍ 2004 വരെ പ്രവാസ ജീവിതം നയിച്ചു. ജില്ലാ സെക്രട്ടറി സി.വി ഇഖ്ബാല്‍ കുഞ്ഞനെ പൊന്നാടയണിയിച്ച് ആദരിച്ചു. പ്രസിഡന്റ് സജീവ് കുമാര്‍ അധ്യക്ഷനായി. ബേപ്പൂര്‍ ഏരിയ സെക്രട്ടറി രാജീവന്‍ സംസാരിച്ചു. ജില്ലാ വൈ. പ്രസിഡന്റ് പേരോത്ത് പ്രകാശന്‍ സ്വാഗതവും ജലീല്‍ നന്ദിയും പറഞ്ഞു.