മാഹി: പുതുച്ചേരിയില്‍ തമിഴില്‍ മെഡിക്കല്‍ വിദ്യാഭ്യാസം കൊണ്ടുവരാന്‍ മുഖ്യമന്ത്രി രംഗസാമിയുമായി കൂടിയാലോചിച്ച് സമിതി രൂപീകരിക്കുമെന്ന് ലെഫ്.ഗവര്‍ണര്‍ ഡോ. തമിളിസൈ സൗന്ദരരാജന്‍ .മധ്യപ്രദേശില്‍ ഹിന്ദിയില്‍ മെഡിക്കല്‍ വിദ്യാഭ്യാസം പോലെ പുതുച്ചേരിയില്‍ തമിഴില്‍ മെഡിക്കല്‍ വിദ്യാഭ്യാസം കൊണ്ടുവരാന്‍ എല്ലാ ശ്രമങ്ങളും നടത്തും. പൂര്‍ണമായും തമിഴ് ഭാഷയില്‍ മെഡിക്കല്‍ കോളേജ് കൊണ്ടുവരാന്‍ സാധിച്ചില്ലെങ്കിലും തമിഴ് രീതിയില്‍ പഠിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പുസ്തകം തയ്യാറാക്കാന്‍ കമ്മിറ്റി രൂപീകരിക്കും. ആറ് മാസത്തിനകം മെഡിക്കല്‍ കോളേജ് പുസ്തകങ്ങള്‍ തമിഴില്‍ തയ്യാറാക്കാന്‍ എല്ലാ ശ്രമങ്ങളും നടത്തും. 20 വര്‍ഷം മുമ്പ്, താന്‍ ആ ശ്രമത്തില്‍ ഏര്‍പ്പെട്ടിരുന്നതായും, ഒരു ഡോക്ടര്‍ എന്ന നിലയില്‍, നമ്മുടെ മാതൃഭാഷയായ തമിഴില്‍ മെഡിക്കല്‍ വിദ്യാഭ്യാസം കൊണ്ടുവരാന്‍ എല്ലാ ശ്രമങ്ങളും നടത്തുമെന്നും അവര്‍ പറഞ്ഞു. മുതിര്‍ന്ന പൗരന്മാരെ ആദരിക്കുന്ന ചടങ്ങില്‍ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു അവര്‍.