കുവൈറ്റ്: പത്തനംതിട്ട ജില്ലാ അസോസിയേഷന്‍ കുവൈറ്റ്, ഓണാഘോഷ പരിപാടി നടത്തി. അബ്ബാസിയ ഓക്‌സ്‌ഫോര്‍ഡ് പാകിസ്ഥാനി സ്‌കൂളില്‍ വച്ചായിരുന്നു പരിപാടി. അത്തപ്പൂക്കളവും ഓണപ്പാട്ടും ആരവങ്ങളോടും കൂടി മാവേലി മന്നന് വരവേല്‍പ്പ് നല്‍കിക്കൊണ്ട് ആരംഭിച്ച ഓര്‍മ പുതുക്കലിന്റൈ മഹോത്സവം കുവൈറ്റിലെ പത്തനംതിട്ടക്കാരായ പ്രവാസികളുടെ ഒത്തുചേരലിന്റെ ഏറ്റവും വലിയ വേദിയായി മാറി. തുടര്‍ന്ന് അസോസിയേഷന്‍ പ്രസിഡന്റെ ബെന്നി പത്തനംതിട്ടയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പൊതുസമ്മേളനത്തില്‍ സാല്‍മിയ ഇന്ത്യന്‍ പബ്ലിക് സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ശ്രീമതി അന്നമ്മ ചെറിയാന്‍ ആഘോഷ പരിപാടികള്‍ ഔപചാരികമായി ഉദ്ഘാടനം ചെയ്തു. ഉമ്മന്‍ ജോര്‍ജ്ജ് , ഡോ. സുസോവന നായര്‍ , ചെസില്‍ രാമപുരം, അനി ബിനു , രാജേഷ് സാഗര്‍, തോമസ് കടവില്‍ , റോയ് കൈതവന, എബി അത്തിക്കയം, റെജിനാ ലത്തീഫ് , പി.എം നായര്‍ എന്നിവര്‍ ആശംസാ സന്ദേശം നല്‍കി.
ആഘോഷങ്ങളുടെ ഭാഗമായി നടന്ന ചിത്രരചനാ മത്സരത്തിന്റെയും ആവേശകരമായ സിനിമാറ്റിക് ഡാന്‍സ് മത്സരത്തിന്റെയും വിജയികള്‍ക്കും പ്ലസ്ടുവിന് ഉന്നത വിജയം നേടിയ അസോസിയേഷന്‍ കുടുംബത്തിലെ കുട്ടികള്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കുള്ള ഫ്‌ളോറന്‍സ് നൈറ്റിംഗേല്‍ അവാര്‍ഡുകളും പൊതുസമ്മേളനത്തില്‍ സമ്മാനിച്ചു. ആഘോഷങ്ങളുടെ ഭാഗമായി ബി.ഡി.കെ രക്തദാന പ്രചരണ ക്യാമ്പയിനും സംഘടിപ്പിച്ചിരുന്നു. അസോസിയേഷന്‍ കുടുംബങ്ങള്‍ അവതരിപ്പിച്ച വള്ളംകളിയും തിരുവാതിരയും നൃത്തച്ചുവടുകളും കളരിപ്പയറ്റും ഓണസദ്യയും തുടര്‍ന്ന് നടന്ന ഗാനമേളയും ഏറെ ശ്രദ്ധേയമായി. പരിപാടികള്‍ക്ക് ചാള്‍സ് പി.ജോര്‍ജ് , തോമസ് അടൂര്‍ , ഗീതാ കൃഷ്ണന്‍ , രാജന്‍ തോട്ടത്തില്‍, വിനു കല്ലേലി , ജിന്‍ഞ്ചു ചാക്കോ , ജേക്കബ് തോമസ് , എം.എ ലത്തീഫ് , അജിത് കൃഷ്ണ, കലൈവാണി സന്തോഷ്, സജി ഏബ്രാഹാം , സോണി ടോം, ജിക്കു , ഷിജോ , വര്‍ഗീസ് ഉമ്മന്‍, ലാജി ഐസക് , ഷൈറ്റസ്റ്റ്, ചെറിയാന്‍ പേരങ്ങാടന്‍ , ബിജി മുരളി, ബിനു മത്തായി , റിജോ , അന്‍സാര്‍ , ബോബി ലാജി തുടങ്ങിയവര്‍ നേതൃത്വം നല്‍കി. സമ്മേളനത്തിന് മാര്‍ട്ടിന്‍ സ്വാഗതവും ട്രഷറര്‍ ലാലു ജേക്കബ് നന്ദിയും പറഞ്ഞു.