നാദാപുരം: ഗ്രാമ പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തില്‍ ജനപ്രതിനിധികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമായി കൃഷി വിജ്ഞാന കേന്ദ്രം പെരുവണ്ണാമൂഴിയില്‍ വെച്ച് ഏകദിന ശില്‍പശാല നടത്തി. നാദാപുരം ഗ്രാമപഞ്ചായത്തില്‍ സദ് ഭരണത്തിന്റെ ഭാഗമായി ആഗോള സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ നേടിയെടുക്കുന്നതിനി മിഷന്‍ 2025 കരട് രേഖ ശില്‍പശാലയില്‍ വച്ച് തയ്യാറാക്കി. ഓരോ വാര്‍ഡിലും അടുത്ത വര്‍ഷങ്ങളില്‍ നടത്തേണ്ട നൂതന പദ്ധതികളെക്കുറിച്ചും വാര്‍ഡുകളില്‍ ശേഖരിച്ച് വയ്‌ക്കേണ്ട വിവരശേഖരണത്തെ കുറിച്ചും ശില്‍പശാലയില്‍ വാര്‍ഡ് മെമ്പര്‍മാര്‍ക്ക് അവബോധം നല്‍കി. ശില്‍പശാല പഞ്ചായത്ത് പ്രസിഡന്റ് വി.വി മുഹമ്മദലി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് അഖില മാര്യാട്ട് അധ്യക്ഷത വഹിച്ചു.വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ സി.കെ നാസര്‍ , ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍മാന്‍ എം.സി സുബൈര്‍, മെമ്പര്‍ പി.പി ബാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. കേരള പഞ്ചായത്ത് അസോസിയേഷന്‍ സി.ഇ.ഒ കെ.ബി മദന്‍മോഹനന്‍ , പഞ്ചായത്ത് സെക്രട്ടറി ടി.ഷാഹുല്‍ ഹമീദ് എന്നിവര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസെടുത്തു , തുടര്‍ന്ന് മൂന്ന് ഗ്രൂപ്പുകളായി തിരിഞ്ഞ് കരട് രേഖയില്‍ ചര്‍ച്ച നടത്തി. മെമ്പര്‍മാരായ എ. ദിലീപ്, സുബൈര്‍ മാസ്റ്റര്‍, എ.കെ ബിജിത്, വി. അബ്ദുല്‍ ജലീല്‍ , അസിസ്റ്റന്റ് സെക്രട്ടറി ടി. പ്രേമാനന്ദന്‍ , ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ. സതീഷ് ബാബു, കൃഷി വിജ്ഞാന്‍ കേന്ദ്ര ഉദ്യോഗസ്ഥന്‍ ഫൈസല്‍ കാളാചേരി എന്നിവര്‍ സംസാരിച്ചു.