ദയാബായി നിരാഹാരസമരം അവസാനിപ്പിച്ചു

ദയാബായി നിരാഹാരസമരം അവസാനിപ്പിച്ചു

തിരുവനന്തപുരം: എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് സാമൂഹ്യപ്രവര്‍ത്തക ദയാബായി നടത്തിവന്നിരുന്ന നിരാഹാരസമരം അവസാനിപ്പിച്ചു. സര്‍ക്കാര്‍ ഉറപ്പുകളില്‍ വ്യക്തത വരുത്തി, സമരസമിതി ആവശ്യപ്പെട്ട മാറ്റങ്ങള്‍ ഉള്‍പ്പെടുത്തിയതോടെയാണ് ദയാബായി നിരാഹാരസമരം അവസാനിപ്പിക്കാന്‍ സമ്മതിച്ചത്.

എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് വേണ്ടി 18 ദിവസമായി നടത്തി വന്നിരുന്ന നിരാഹാരമാണ് അവസാനിപ്പിച്ചത്. ആരോഗ്യാവസ്ഥ മോശമായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ദയാബായി ആശുപത്രിയിലും സമരം തുടരുകയായിരുന്നു. അവസാനിപ്പിക്കുന്നത് നിരാഹാരം മാത്രമാണെന്നും ആവശ്യങ്ങള്‍ നടപ്പിലാക്കുന്നത് വരെ പോരാട്ടം തുടരുമെന്നും ദയാബായി പറഞ്ഞു.

Share

Leave a Reply

Your email address will not be published. Required fields are marked *