രാമനാട്ടുകര: നഗരസഭയില്‍ വനിതാ ലീഗ് ലഹരി വിരുദ്ധ ക്യാമ്പയിനിന് തുടക്കം കുറിച്ചു. നഗരസഭ ചെയര്‍പേഴ്‌സണ്‍ ബുഷറ റഫീഖ് ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ വനിതാലീഗ് പ്രസിഡന്റ് ഹാജറാ ബീവി അധ്യക്ഷത വഹിച്ചു. ‘തകരുന്ന യുവത്വം ഉണരേണ്ട മാതൃത്വം ‘ എന്ന പ്രമേയത്തില്‍ റിട്ട. സബ് ഇന്‍സ്‌പെക്ടറും ലഹരി നിര്‍മാര്‍ജന സമിതി കോഴിക്കോട് സൗത്ത് ജില്ലാ സെക്രട്ടറിയുമായ സുബൈര്‍നെല്ലോളി ക്ലാസെടുത്തു. മുന്‍സിപ്പല്‍ ലീഗ് സെക്രട്ടറി കല്ലട മുഹമ്മദലി, ട്രഷറര്‍ പാച്ചേരി സൈതലവി , വനിതാ ലീഗ് നിരീക്ഷകന്‍ എം. സൈതലവി, മണ്ഡലം വനിതാ ലീഗ് പ്രസിഡന്റ് ഷഹര്‍ബാന്‍, സെക്രട്ടറി അസ്മ ചെറുവണ്ണൂര്‍, വികസന സ്റ്റാന്റിങ്ങ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ നദീറ പി.ടി, യൂത്ത് ലീഗ് സെക്രട്ടറി പി.പി ഹാരിസ്, കൗണ്‍സിലര്‍മാരായ ആയിഷ ജസ്ന, ജുബേരിയ സി.കെ, മൈമൂന ഹാരിസ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ഖദീജകുട്ടി ടീച്ചര്‍ സ്വാഗതവും നഫീസ കുട്ടി ടീച്ചര്‍ നന്ദിയും പറഞ്ഞു.