കോഴിക്കോട്: പ്രമുഖ കമ്പ്യൂട്ടര്‍ വിദ്യാഭ്യാസ ശൃംഖലയായ ജി-ടെക്കില്‍ ഇംഗ്ലണ്ട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എ.ബി.എം.എ സര്‍ട്ടിഫിക്കേഷന്‍ കോഴ്‌സ് ആരംഭിച്ചു. ഇത് സംബന്ധിച്ച് ധാരണ പത്രം മലബാര്‍ പാലസില്‍ നടന്ന ചടങ്ങില്‍ എ.ബി.എം.എ ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ പോള്‍ റോസ് വെയറില്‍ നിന്നും ജി- ടെക് സി.എം.ഡി മെഹറൂഫ് മണലൊടി ഏറ്റുവാങ്ങി. ‘ജി-ടെക് വേണ്ട ട്ടോ ഡ്രഗ്‌സ് പണി കിട്ടും’ എന്ന ആന്റി ഡ്രഗ്‌സ് ക്യാമ്പയിന്‍ മന്ത്രി അഹമദ് ദേവര്‍ കോവില്‍ ഉദ്ഘാടനം ചെയ്തു. ജി സൂ കലോത്സവം ലോഗോ പ്രകാശനം ഗ്യാന്‍ ബീഹാര്‍ യൂണിവേഴ്‌സിറ്റി ഡെപ്യൂട്ടി ഡയjക്ടര്‍ ഡോ. അമിത് ശര്‍മ നിര്‍വഹിച്ചു. ഡോ.ഷാഹുല്‍ ഹമീദ്, അസി.കമ്മീഷണര്‍ എ.ഉമേഷ്, എ.ജി.എം തുളസീധരന്‍ പിള്ള , വൈസ് പ്രസിഡന്റ് ദീപക് പടിയത്ത്, മാര്‍ക്കറ്റിങ് മാനേജര്‍ അന്‍വര്‍ സാദിഖ് എന്നിവര്‍ പ്രസംഗിച്ചു.