കോഴിക്കോട്: മന്ത്രവാദത്തിന്റേയും ദുര്‍മന്ത്രവാദത്തിന്റെയും വാര്‍ത്തകള്‍ക്കിടയില്‍ കാലഘട്ടത്തിന് അനുയോജ്യമായ നോവലാണ് പഞ്ചദുര്‍ഗയെന്ന് എം.കെ രാഘവന്‍ എം.പി. ജ്യോതിഷ പണ്ഡിതന്‍ ബേപ്പൂര്‍ മുരളീധര പണിക്കര്‍ എഴുതിയ പഞ്ചദുര്‍ഗ നോവല്‍ പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമ്പല്‍ സമൃദ്ധി നേടാന്‍ ദുര്‍മന്ത്രവാദത്തിലൂടെ കഴിയുമെന്ന പ്രചരിപ്പിക്കുന്ന ലൈലമാരും ഭഗല്‍ സിംഗ്മാരും ഷാഫിമാരും സജീവമായാല്‍ ഈദി അമീന്റെ കാലം ലോകത്ത് സൃഷ്ടിക്കപ്പെടും. അന്തവിശ്വാസത്തിനും ദുര്‍മന്ത്രവാദത്തിനും എതിരേയുള്ള ഈ കൃതി കാലഘട്ടത്തിന് ആവശ്യമാണെന്നും എം.പി പറഞ്ഞു.
മാതൃഭൂമി ഡയരക്ടര്‍ പി.വി ഗംഗാധരന്‍ നോവല്‍ എം.പിയില്‍ നിന്നും ഏറ്റുവാങ്ങി. അളകാപുരിയില്‍ നടന്ന ചടങ്ങില്‍ തിരക്കഥാകൃത്ത് ശത്രുഘ്‌നന്‍ അധ്യക്ഷത വഹിച്ചു. സാഹിത്യകാരന്‍ പി. ആര്‍ നാഥന്‍ പുസ്തകം പരിചയപ്പെടുത്തി. ഇ.സുധാകരന്‍ ഉറൂബ്, അനീസ് ബഷീര്‍, ടി.ദേവരാജന്‍ വിദ്യാധരന്‍ , ബേപ്പൂര്‍ മുരളീധര പണിക്കര്‍ എന്നിവര്‍ സംസാരിച്ചു. റഹീം പൂവാട്ട് പറമ്പ് സ്വാഗതവും സി.പി സുരേന്ദ്രന്‍ നന്ദിയും പറഞ്ഞു. പിങ്ക് പബ്ലിക്കേഷന്‍സാണ് പ്രസാദകര്‍.