അന്തിമാധികാരം അധ്യക്ഷന്, എന്റെ റോള്‍ ഖാര്‍ഗെ തീരുമാനിക്കും: രാഹുല്‍ ഗാന്ധി

അന്തിമാധികാരം അധ്യക്ഷന്, എന്റെ റോള്‍ ഖാര്‍ഗെ തീരുമാനിക്കും: രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ അന്തിമാധികാരം അധ്യക്ഷന് ആയിരിക്കുമെന്ന് രാഹുല്‍ ഗാന്ധി. എന്റെ പ്രവര്‍ത്തന മണ്ഡലം പുതിയ അധ്യക്ഷന്‍ തീരുമാനിക്കും. കോണ്‍ഗ്രസിന്റെ പുതിയ തീരുമാനങ്ങള്‍ പുതിയ അധ്യക്ഷന്റേതായിരിക്കും. അതില്‍ എന്റെ അഭിപ്രായങ്ങള്‍ ഉണ്ടാകില്ല. ഖാര്‍ഗേയും തരൂരും മിടുക്കരാണ്. കോണ്‍ഗ്രസിനെ മുന്നോട്ട് കൊണ്ടുപോകാന്‍ അര്‍ഹതയും കഴിവും ഉള്ളവരാണ് ഇരുവരുമെന്നും രാഹുല്‍ പറഞ്ഞു.
ഖാര്‍ഗെ അധ്യക്ഷ സ്ഥാനത്തേക്ക് വന്നതോടെ 20 വര്‍ഷത്തിന് ശേഷം ആദ്യമായി ഗാന്ധി കുടുംബത്തിന് പുറത്ത് നിന്നുള്ള ഒരാള്‍ എ.ഐ.സി.സി നേതൃസ്ഥാനത്ത് എത്തിയിരിക്കുകയാണ്. 2014ലെയും 2019-ലെയും പൊതുതിരഞ്ഞെടുപ്പുകളിലെ തുടര്‍ച്ചയായ രണ്ട് പരാജയങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് രാഹുല്‍ ഗാന്ധി സ്ഥാനമൊഴിഞ്ഞപ്പോള്‍ സോണിയാ ഗാന്ധി വീണ്ടും പാര്‍ട്ടിയുടെ താല്‍ക്കാലിക അധ്യക്ഷ സ്ഥാനത്ത് എത്തുകയായിരുന്നു. പിന്നീട് നിരവധി തവണ സോണിയ അധ്യക്ഷ സ്ഥാനം ഒഴിയാന്‍ തയ്യാറായതിന് ശേഷമാണ് തെരഞ്ഞെടുപ്പ് നടന്നത്.

തെരഞ്ഞെടുപ്പില്‍ 7897 വോട്ടുകള്‍ നേടിയാണ് ഖാര്‍ഗെ വിജയിച്ചത്. തരൂരിന് 1072 വോട്ട് നേടാനായി. 12 ശതമാനം വോട്ടുകള്‍ പിടിക്കാന്‍ തരൂരിനായപ്പോള്‍ 89 ശതമാനം വോട്ടുകള്‍ മല്ലികാര്‍ജുന്‍ ഖര്‍ഗേ സ്വന്തമാക്കി. 9385 വോട്ടുകളാണ് ആകെ പോള്‍ ചെയ്തത്. ഇതില്‍ 416 വോട്ടുകള്‍ അസാധുവായി.

Share

Leave a Reply

Your email address will not be published. Required fields are marked *