സെവന്‍സ് ഫുട്‌ബോള്‍ അസോസിയേഷന്‍ (SFA) സംസ്ഥാന സമ്മേളനം

സെവന്‍സ് ഫുട്‌ബോള്‍ അസോസിയേഷന്‍ (SFA) സംസ്ഥാന സമ്മേളനം

കോഴിക്കോട്: ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായങ്ങള്‍ സെവന്‍സ് ഫുട്‌ബോളിലൂടെ ലഭിക്കുന്നുണ്ടെന്ന് തോട്ടത്തില്‍ രവീന്ദ്രന്‍ എം.എല്‍.എ പറഞ്ഞു. സെവന്‍സ് ഫുട്‌ബോള്‍ അസോസിയേഷന്‍ (SFA) സംസ്ഥാന സമ്മേളനം കോഴിക്കോട് വച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സെവന്‍സ് ഫുട്‌ബോള്‍ അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് കെ.എം ലെനിന്‍ അധ്യക്ഷത വഹിച്ചു. മദ്രസ ക്ഷേമ ബോര്‍ഡ് ചെയര്‍മാന്‍ സൂര്യ ഗഫൂര്‍, സുബ്രതോ കപ്പ് സംസ്ഥാന ചാമ്പ്യന്‍ ടീം അംഗങ്ങളെ മൊമെന്റോ നല്‍കി ആദരിച്ചു. മുന്‍ സന്തോഷ് ട്രോഫി താരം അബ്ദുല്‍ കരീമിനെ സമ്മേളനത്തില്‍ ആദരിച്ചു. സുപ്പര്‍ അഷ്‌റഫ് ബാവ റിപ്പോര്‍ട്ടും, കെ.ടി ഹംസ വരവ് ചിലവ് കണക്കും അവതരിപ്പിച്ചു. എ.എം ഹബീബുള്ള പതാക ഉയര്‍ത്തി. എളേടത്ത് അഷ്‌റഫ് , യു.പി. പുരുഷോത്തമന്‍, അഡ്വ. ഷമീം പക്‌സാന്‍ ,റോയല്‍ മുസ്തഫ, സലാഹുദ്ധീന്‍ മമ്പാട്, ചേറൂട്ടി മുഹമ്മദ് എന്നിവര്‍ സംസാരിച്ചു. സമ്മേളനം 2022-2023 സീസണിലെ സെവന്‍സ് ടൂര്‍ണമെന്റുകളുടെ നിയമാവലിക്ക് അംഗീകാരം നല്‍കി. കേരളത്തില്‍ 52 ടൂര്‍ണമെന്റുകള്‍ ഈ വര്‍ഷം നടത്തുവാന്‍ തീരുമാനിച്ചു.

പുതിയ സംസ്ഥാന ഭാരവാഹികളായി കെ.എം ലെനിന്‍ തൃശൂര്‍ (പ്രസിഡന്റ്), സൂപ്പര്‍ അഷ്‌റഫ് ബാവ മലപ്പുറം (ജനറല്‍ സെക്രട്ടറി), കെ.ടി. ഹംസ തിരൂരങ്ങാടി (ട്രഷറര്‍), എ. എം ഹബീബുള്ള (സീനിയര്‍ വൈസ് പ്രസിഡന്റ്) എളേടത്ത് അഷ്‌റഫ്, ചേറുട്ടി മുഹമ്മദ് , റോയല്‍ മുസ്തഫ, യുസഫ് കാളികാവ്, എസ്.എം അന്‍വര്‍, റഹൂഫ് എടവണ്ണ (വൈസ് പ്രസിഡന്റുമാര്‍), യു.പി പുരുഷോത്തമന്‍ (സെക്രട്ടറി), അഡ്വ. ഷമീം പക്‌സാന്‍, സലാഹുദ്ദീന്‍ മമ്പാട്, ഫാറൂഖ് പാച്ചീരി, എം.എ ലത്തീഫ് കാസര്‍കോട്, കൃഷണന്‍ കുട്ടി ഷൊര്‍ണ്ണൂര്‍,
എം.വി ഗിരീഷന്‍ (ജോ. സെക്രട്ടറിമാര്‍).

 

Share

Leave a Reply

Your email address will not be published. Required fields are marked *