വിഴിഞ്ഞം സമരം ഒത്തു തീര്‍പ്പാക്കാന്‍ മുഖ്യമന്ത്രി മുന്‍കൈയെടുക്കണം: ആര്‍.ജെ.ഡി ദേശീയ സെക്രട്ടറി അനു ചാക്കോ

വിഴിഞ്ഞം സമരം ഒത്തു തീര്‍പ്പാക്കാന്‍ മുഖ്യമന്ത്രി മുന്‍കൈയെടുക്കണം: ആര്‍.ജെ.ഡി ദേശീയ സെക്രട്ടറി അനു ചാക്കോ

തിരുവനന്തപുരം: അതിജീവനത്തിനായി പോരാടുന്ന വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളി സമരം കണ്ടില്ലെന്ന് നടിക്കാന്‍ കഴിയില്ല. അടിയന്തരമായി മുഖ്യമന്ത്രി നേരിട്ട് ഇടപെട്ട് മത്സ്യത്തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കാന്‍ തയ്യാറാകണമെന്നും സമര സമിതി ഉന്നയിക്കുന്ന ന്യായമായ ആവശ്യങ്ങള്‍ക്ക് പരിഹാരം കാണണമെന്നും അനു ചാക്കോ ആവശ്യപ്പെട്ടു. കടലോര ജനതയുടെ ന്യായമായ ആവശ്യങ്ങള്‍ക്ക് ഒപ്പം നില്‍ക്കാന്‍ സമരത്തിന് ആര്‍.ജെ.ഡി പൂര്‍ണ്ണ പിന്തുണ നല്‍കും. സമരക്കാര്‍ ഉന്നയിക്കുന്ന ന്യായമായ ആവശ്യങ്ങള്‍ക്കൊപ്പം കേരള ജനത ഒറ്റക്കെട്ടായി അണി നിരക്കണമെന്ന് അനു ചാക്കോ ആവശ്യപ്പെട്ടു. അദാനി പോലുള്ള വന്‍ കുത്തകകള്‍ക്കെതിരേ നടക്കുന്ന സമരത്തെ അടിച്ചമര്‍ത്താന്‍ നടത്തുന്ന നീക്കങ്ങള്‍ പ്രതിഷേധാര്‍ഹമാണെന്നും ആര്‍.ജെ.ഡി ദേശീയ സെക്രട്ടറി പ്രസ്ഥാവനയില്‍ പറഞ്ഞു.

 

Share

Leave a Reply

Your email address will not be published. Required fields are marked *