വക്കം ഖാദര്‍ സ്മാരക മന്ദിരം ഉദ്ഘാടനവും പുരസ്‌കാര സമര്‍പ്പണവും 23ന്

വക്കം ഖാദര്‍ സ്മാരക മന്ദിരം ഉദ്ഘാടനവും പുരസ്‌കാര സമര്‍പ്പണവും 23ന്

കോഴിക്കോട്: ഐ.എന്‍.എ ഹീറോ വക്കം ഖാദര്‍ സ്മാരക മന്ദിരത്തിന്റെ ഉദ്ഘാടനവും പുരസ്‌കാര സമര്‍പ്പണവും 23ന് ഞായര്‍ വൈകീട്ട് നാല് മണിക്ക് അയ്യങ്കാളി ഹാളില്‍ (വി.ജെ.ടി ഹാള്‍) നടക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനവും പുരസ്‌കാര സമര്‍പ്പണവും നിര്‍വഹിക്കും. വാക്കം ഖാദര്‍ ദേശീയ പുരസ്‌കാരം പത്മശ്രീ എം.എ യൂസഫലി ഏറ്റുവാങ്ങും. എം.എ ഹസ്സന്‍ അധ്യക്ഷത വഹിക്കും. മന്ത്രിമാരായ കെ. രാജന്‍, വി. ശിവന്‍കുട്ടി, ആന്റണി രാജു, പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍, മേയര്‍ ആര്യാ രാജേന്ദ്രന്‍, പി.കെ കുഞ്ഞാലിക്കുട്ടി, ശശി തരൂര്‍ എം.പി, എം.ഇ.എസ് പ്രസിഡന്റ് ഡോ. ഫസല്‍ ഗഫൂര്‍ ആശംസകള്‍ നേരും. എം.എം ഇക്ബാല്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കും. ആനത്തലവട്ടം ആന്ദന്‍ സ്വാഗതവും ബി.എസ് ബാലചന്ദ്രന്‍ നന്ദിയും പറയും.

Share

Leave a Reply

Your email address will not be published. Required fields are marked *