മിസ്സലേനിയസ്സ് കോ-ഓപറേറ്റീവ് ആക്ഷന്‍ കൗണ്‍സില്‍ ജില്ലാ പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ 20ന്

കോഴിക്കോട്: മിസ്സലേനിയസ്സ് കോ-ഓപറേറ്റീവ് ആക്ഷന്‍ കൗണ്‍സില്‍ ജില്ലാ പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ 20ന് വൈകീട്ട് മൂന്ന് മണിക്ക് ക്രിസ്ത്യന്‍ കോളേജ് ജംഗ്ഷനിലെ രാജേന്ദ്ര ഹോസ്പിറ്റലിന് സമീപം സൈനിക ക്ഷേമ ബോര്‍ഡ് ഓഡിറ്റോറിയത്തില്‍ ചേരും. കണ്‍വെന്‍ഷന്‍ സംസ്ഥാന ചെയര്‍മാന്‍ നെല്ലിമൂട് പ്രഭാകരന്‍ ഉദ്ഘാടനം ചെയ്യും. സംസ്ഥാന കണ്‍വീനര്‍ കരകുളം വിജയകുമാര്‍, കബീര്‍ സലാല, കെ. രാമചന്ദ്രന്‍ മാസ്റ്റര്‍, കെ.വി സുബ്രഹ്മണ്യന്‍, അഡ്വ. ആനന്ദകനകം, പി.ടി നിസാര്‍, പിടി ജനാര്‍ദ്ദനന്‍ തുടങ്ങിയവര്‍ സംസാരിക്കും. സംഘങ്ങളിലെ പ്രസിഡന്റുമാര്‍ ഭരണസമിതി അംഗങ്ങള്‍, സെക്രട്ടറിമാര്‍ കണ്‍വെന്‍ഷനില്‍ പങ്കെടുക്കണമെന്ന് കണ്‍വീനര്‍ ദിനേശ് പെരുമണ്ണ അഭ്യര്‍ഥിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *