മന്ത്രവാദവും ആഭിചാരവും തടയാന്‍ നിയമനിര്‍മാണം; പൊതുതാല്‍പര്യ ഹരജി ഇന്ന് പരിഗണിക്കും

മന്ത്രവാദവും ആഭിചാരവും തടയാന്‍ നിയമനിര്‍മാണം; പൊതുതാല്‍പര്യ ഹരജി ഇന്ന് പരിഗണിക്കും

കൊച്ചി: ഇലന്തൂര്‍ നരബലിയുടെ പശ്ചാത്തലത്തില്‍ മന്ത്രവാദവും ആഭിചാരവും തടയാന്‍ നിയമനിര്‍മാണം ആവശ്യപ്പെട്ടുള്ള പൊതുതാല്‍പ്പര്യ ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കേരള യുക്തിവാദി സംഘമാണ് ഹരജി നല്‍കിയത്. നിയമനിര്‍മാണം നടത്താന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിര്‍ദേശം നല്‍കണമെന്നാണാവശ്യം. മഹാരാഷ്ട്ര, കര്‍ണാടക സംസ്ഥാനങ്ങളില്‍ ഇത്തരം നിയമം നടപ്പിലാക്കിയിട്ടുണ്ട്. സമാനമായ കൊലപാതകങ്ങള്‍ കേരളത്തില്‍ ഇതിനു മുന്‍പും നടന്നിരുന്നുവെന്നും ഈ സാഹചര്യത്തില്‍ അടിയന്തരമായി ഇത്തരം അനാചാരങ്ങള്‍ തടയാന്‍ നിയമനിര്‍മാണം ആവശ്യമാണെന്നും ഹരജിയില്‍ പറയുന്നു.

അനാചാരങ്ങള്‍ തടയാനായി ജസ്റ്റിസ് കെ.ടി തോമസ് അധ്യക്ഷനായ നിയമപരിഷ്‌കാര കമ്മീഷന്‍ റിപ്പോര്‍ട്ടിലെ ശുപാര്‍ശകളിന്മേല്‍ തീരുമാനമെടുക്കാന്‍ സംസ്ഥാന സര്‍ക്കാരിനോട് നിര്‍ദേശിക്കണമെന്നും ഹരജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചാണ് ഹരജി പരിഗണിക്കുക.

 

Share

Leave a Reply

Your email address will not be published. Required fields are marked *