കോഴിക്കോട്: തെക്കേപ്പുറം കേന്ദ്രമായി ബാഡ്മിന്റണ്‍ ഇന്‍ഡോര്‍ കോര്‍ട്ട് സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രി അഹമ്മദ് ദേവര്‍ കോവിലിന് തോപ്പില്‍ ബാഡ്മിന്റണ്‍ ക്ലബ് നിവേദനം നല്കി. ക്ലബിന്റെ പുതിയ ഭാരവാഹികളായി പി.ഐ മിസ്വര്‍ അഹമ്മദ് (പ്രസിഡന്റ്), തോപ്പില്‍ സാജിദ് (സെക്രട്ടറി), വി.എസ് ഷെരീഫ് (വൈസ് പ്രസിഡന്റ്), വി.വി അംജദ് അലി (ജോ. സെക്രട്ടറി), എന്‍. ആദം (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.