ക്യാപ്റ്റന്‍ സുജിത്തിന് ജന്മനാടിന്റെ ആദരം

ക്യാപ്റ്റന്‍ സുജിത്തിന് ജന്മനാടിന്റെ ആദരം

മാഹി: 28 വര്‍ഷത്തെ സൈനിക സേവനത്തിന് ശേഷം വിരമിച്ച ക്യാപ്റ്റന്‍ സുജിത്തിനെ മാഹി വളവില്‍ മുക്കുവ സമുദായ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ആദരിച്ചു. കാശ്മീരിലും രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലും മികച്ച സേവനം ചെയ്തതിന്റെ അടിസ്ഥാനത്തില്‍ ഓപ്പറേഷന്‍ വിജയ് മെഡല്‍, സൈന്യസേവ മെഡല്‍, സിയാച്ചിന്‍ ഗ്ലാസര്‍ മെഡല്‍, സ്‌പെഷ്യല്‍ സര്‍വ്വീസ് മെഡല്‍ എന്നിവ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. മാഹി വളവില്‍ സ്വദേശിയാണ്. മാഹി മുക്കുവ സമുദായ അസോസിയേഷന്‍ ഓഫിസില്‍ വച്ച് നടന്ന ചടങ്ങില്‍ പ്രസിഡന്റ് വി.ദിനേഷ് അധ്യക്ഷത വഹിച്ചു. ഫിഷറീസ് അസി.ഡയരക്ടര്‍ ഇ.പി ശിവകുമാര്‍ ഉപഹാരസമര്‍പ്പണം നടത്തി. എം.ഉമേഷ് ബാബു ആശംസ പ്രസംഗം നടത്തി. യു.ടി സതീശന്‍ സ്വാഗതവും വി.ആനന്ദ് നന്ദിയും പറഞ്ഞു.

Share

Leave a Reply

Your email address will not be published. Required fields are marked *