കോടിയേരിയേയും സി.വി സുധാകരനേയും അനുസ്മരിച്ചു

കോടിയേരിയേയും സി.വി സുധാകരനേയും അനുസ്മരിച്ചു

തലശ്ശേരി: തലശ്ശേരിയുടെ വികസനോന്മുഖ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍പിടിച്ച മുന്‍ ആഭ്യന്തര മന്ത്രി കോടി യേരി ബാലകൃഷ്ണന്റേയും തിരുവങ്ങാട് സ്‌പോര്‍ട്ടിങ്ങ് യൂത്ത്‌സ് ലൈബ്രറിയുടെ സെക്രട്ടറി സി.വി സുധാകരന്റേയും വേര്‍പാടില്‍ തലശ്ശേരി ദൃശ്യകലാ സാംസ്‌കാരിക വേദി അനുസ്മരണ ചടങ്ങ് സംഘടിപ്പിച്ചു. ശാരദാ കൃഷ്ണയ്യര്‍ ഓഡിറ്റോറിയത്തില്‍ നടന്ന അനുസ്മരണ പരിപാടി സിനിമാ-സീരിയല്‍ നടന്‍ സുശീല്‍ തിരുവങ്ങാട് ഉദ്ഘാടനം ചെയ്തു. കെ.വി ഗോകുല്‍ദാസ് അധ്യക്ഷത വഹിച്ചു. സിനിമാ സംവിധായകന്‍ പ്രദീപ് ചൊക്ലി അനുസ്മരണ പ്രഭാഷണം നടത്തി. പി.വി സെബാസ്റ്റ്യന്‍ സംസാരിച്ചു. ഇ.എം.അഷറഫ് സ്വാഗതവും, പ്രശാന്തന്‍ പരപ്പില്‍ നന്ദിയും പറഞ്ഞു.

 

Share

Leave a Reply

Your email address will not be published. Required fields are marked *