മാഹി: ഭക്ഷ്യ സുരക്ഷ ഉറപ്പ് വരുത്തുന്നതിന് കാര്‍ഷിക രംഗത്ത് സ്വയംപര്യാപ്തത നേടണമെന്ന് മാഹി എം. എല്‍.എ രമേശ് പറമ്പത്ത് അഭിപ്രായപ്പെട്ടു. പള്ളൂര്‍ കൃഷി ഓഫീസിന് സമീപം പ്രധാനമന്ത്രി കൃഷി സമൃദ്ധി കേന്ദ്രം നാലുതറ ധരണി അഗ്രോ സര്‍വീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മാഹി കൃഷി വകുപ്പ് ഓഫിസര്‍ കെ.റോഷ് അധ്യക്ഷത വഹിച്ചു. മദ്രാസ് ഫോര്‍ട്ടിസ്ലിയര്‍ റീജിയണല്‍ മാനേജര്‍ ഡി. ശ്രീനിവാസന്‍, അസിസ്റ്റന്റ് മാനേജര്‍ എസ്.വിനോദ്, മാഹി ഹരിത സംഘം പ്രസിഡന്റ് കെ.പി ശ്രീധരന്‍, ആത്മ ടെക്‌നോളജി ബ്ലോക്ക് മാനേജര്‍ ടി.കെ സുബിഷ സംസാരിച്ചു.