എല്‍ദോസ് കുന്നപ്പിള്ളിലിനെതിരേ വധശ്രമത്തിനും സ്ത്രീത്വത്തെ അപമാനിച്ചതിനും കൂടി കേസ്

എല്‍ദോസ് കുന്നപ്പിള്ളിലിനെതിരേ വധശ്രമത്തിനും സ്ത്രീത്വത്തെ അപമാനിച്ചതിനും കൂടി കേസ്

തിരുവനന്തപുരം: ബലാത്സംഗക്കേസിന് പുറമേ എല്‍ദോസ് കുന്നപ്പിള്ളില്‍ എം.എല്‍.എക്കെതിരേ വധശ്രമത്തിനും സ്ത്രീത്വത്തെ അപമാനിച്ചതിനു എതിരെയുള്ള വകുപ്പുകള്‍ കൂടി ചുമത്തി. പുതിയ വകുപ്പുകള്‍ ചേര്‍ത്തുള്ള റിപ്പോര്‍ട്ട് ജില്ല ക്രൈംബ്രാഞ്ച് കോടതിയില്‍ നല്‍കി. പരാതിക്കാരിയെ കോവളത്ത് വച്ച് വധിക്കാന്‍ ശ്രമിച്ചെന്ന മൊഴിയിലാണ് പുതിയ വകുപ്പ് ചുമത്തിയത്. കഴിഞ്ഞ മാസം 14ന് കോവളം സൂയിസൈഡ് പോയിന്റില്‍ വച്ച് അപായപ്പെടുത്താന്‍ ശ്രമിച്ചുവെന്നാണ് മൊഴി. വസ്ത്രം വലിച്ചുകീറി അപമാനിച്ചെന്നും യുവതി മൊഴി നല്‍കിയിട്ടുണ്ട്.

അതേസമയം യുവതി നല്‍കിയ ബലാത്സംഗ കേസില്‍ തെളിവെടുപ്പ് തുടരുന്നു. പെരുമ്പാവൂരുള്ള എം.എല്‍.എയുടെ വീട്ടില്‍ ഇന്ന് തെളിവെടുക്കാന്‍ സാധ്യത. വീട്ടില്‍ വെച്ചും എല്‍ദോസ് പീഡിപ്പിച്ചെന്നാണ് യുവതിയുടെ മൊഴി. കഴിഞ്ഞ ദിവസങ്ങളില്‍ കോവളം ഗസ്റ്റ് ഹൗസ്, വിഴിഞ്ഞത്തെ റിസോര്‍ട്ട്, യുവതി താമസിക്കുന്ന സ്ഥലം എന്നിവടങ്ങളില്‍ തെളിവെടുപ്പ് നടത്തിയിരുന്നു. ഒളിവില്‍ കഴിയുന്ന എല്‍ദോസ് എം.എല്‍.എയെ കണ്ടെത്താനുള്ള ശ്രമവും പോലിസ് നടത്തുന്നുണ്ട്.

Share

Leave a Reply

Your email address will not be published. Required fields are marked *