തിരുവനന്തപുരം: ഒളിവില്‍പോയ കോണ്‍ഗ്രസ് എം.എല്‍.എ എല്‍ദോസ് കുന്നപ്പിള്ളില്‍ എവിടെയാണെന്ന് അറിയില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ബലാത്സംഗക്കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടതോടെയാണ് എല്‍ദോസിനോട് കെ.പി.സി.സി വിശദീകരണം തേടിയത്. എന്നാല്‍, ആദ്യത്തേതിന് വിശദീകരണം ലഭിക്കാത്തതിനാല്‍ രണ്ടാമതും വിശദീകരണം ചോദിച്ചിട്ടുണ്ടെന്നും വ്യാഴാഴ്ചക്കകം വിശദീകരണം നല്‍കണമെന്നാണ് നിര്‍ദേശമെന്നും വി.ഡി സതീശന്‍ പറഞ്ഞു. എല്‍ദോസ് ചെയ്തത് അംഗീകരിക്കാന്‍ കഴിയില്ലെന്നും കര്‍ശന നടപടി എടുക്കുമെന്നും കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്‍ വ്യക്തമാക്കി.