കൊച്ചി: വിഴിഞ്ഞം തുറമുഖത്തിനെതിരേ നടക്കുന്ന സമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നതിന് കേരളത്തിലെ എല്ലാ കലക്ടറേറ്റുകള്‍ക്ക് മുന്നിലും നടക്കുന്ന സമരത്തിന്റെ ഭാഗമായി 19ന് രാവിലെ 10.30ന് കാക്കനാട് മുനിസിപ്പല്‍ ഓഫിസിനു മുന്നില്‍ നിന്ന് പ്രകടനമായി കലക്ടറേറ്റിന്റെ തെക്കേ ഗേറ്റിനു മുന്നില്‍ എറണാകുളം ജില്ലാ ഐക്യദാര്‍ഢ്യ സമിതിയുടെ നേതൃത്വത്തില്‍ ധര്‍ണ നടത്തും. സാമൂഹ്യപ്രവര്‍ത്തകന്‍ എം.പി മത്തായി ഉദ്ഘാടനം ചെയ്യും. ഐക്യദാര്‍ഢ്യ സമിതി കണ്‍വീനര്‍ ജോസഫ് ജൂഡ് അധ്യക്ഷത വഹിക്കും. പരിസ്ഥിതി പ്രവര്‍ത്തകന്‍ സി.ആര്‍ നീലകണ്ഠന്‍, മത്സ്യത്തൊഴിലാളി ഐക്യവേദി പ്രസിഡന്റ് ചാള്‍സ് ജോര്‍ജ്, കെ.എല്‍.സി.എ സംസ്ഥാന ജനറല്‍ സെക്രട്ടറി ഷെറി ജെ. തോമസ്, രാഷ്ട്രീയ കിസാന്‍ മഹാസംഘ് നേതാവ് അഡ്വ. ജോണ്‍ ജോസഫ് , മൂലമ്പിള്ളി കോര്‍ഡിനേഷന്‍ കമ്മിറ്റി കണ്‍വീനര്‍ ഫ്രാന്‍സിസ് കളത്തുങ്കല്‍ , കെ.എല്‍.സി.എ വരാപ്പുഴ അതിരൂപത പ്രസിഡന്റ് സി.ജെ പോള്‍, സി.എസ്.എസ് നാഷനല്‍ പ്രസിഡന്റ് ബെന്നി പാപ്പച്ചന്‍, സമിതി കണ്‍വീനര്‍ റോയി പാളയത്തില്‍, എസ്.യു. സി.ഐ നേതാവ് സാല്‍വിന്‍, കെ.സി.എഫ് ജനറല്‍ സെക്രട്ടറി അഡ്വ. ജസ്റ്റിന്‍ കരിപ്പാട്ട്, ഫ്രാന്‍സിസ്‌കന്‍ ആത്മായ സഭ പ്രസിഡന്റ് അലക്‌സ് ആട്ടുള്ളില്‍, എ.എ.പി യെ പ്രതിനിധീകരിച്ച് പ്രൊഫസര്‍ ലെസ്ലി പള്ളത്ത്, യു.ടി.എ പ്രതിനിധീകരിച്ച് ബാബു തണ്ണിക്കോട്ട്, കെ.സി.വൈ.എം പ്രസിഡന്റ് ആഷ്‌ലിന്‍ പോള്‍, കെ.എല്‍.സി ഡ.ബ്ല്യു.എ പ്രസിഡന്റ് മേരി ഗ്രേസ് എന്നിവര്‍ പ്രസംഗിക്കും. 18 ഓളം സംഘടനകള്‍ സമരത്തില്‍ പങ്കെടുക്കുന്നുണ്ട്.