റെയില്‍വേ ഗേറ്റ്മാനെ കൈയ്യേറ്റം ചെയ്ത സംഭവം: രണ്ടുപേര്‍ അറസ്റ്റില്‍

റെയില്‍വേ ഗേറ്റ്മാനെ കൈയ്യേറ്റം ചെയ്ത സംഭവം: രണ്ടുപേര്‍ അറസ്റ്റില്‍

ന്യൂ മാഹി: റെയില്‍വേ ഗേറ്റ്മാനെ കൈയ്യേറ്റം ചെയ്ത സംഭവുമായി ബന്ധപ്പെട്ട് രണ്ട് പേരെ ന്യൂമാഹി പോലിസ് അറസ്റ്റ് ചെയ്തു. 13ന് രാത്രി പത്ത് മണിയോടെ പെരിങ്ങാടി ഗേറ്റ്മാന്‍ കോഴിക്കോട് സ്വദേശി ജിജേഷിനെ (35) യാണ് കൈയ്യേറ്റം ചെയ്തത്. അറ്റകുറ്റപണികള്‍ക്കായി 12ന് ഗേറ്റ് അടച്ചിരുന്നു. റെയില്‍വേ നേരത്തെ അറിയിപ്പും നല്‍കിയിരുന്നു. 13ന് രാത്രി ബൈക്കിലെത്തിയ രണ്ട് പേരാണ് ഗേറ്റ്മാനെ ക്രൂരമായി മര്‍ദിച്ചത്. ഇയാളെ റെയില്‍വേ പോലിസും നാട്ടുകാരും ചേര്‍ന്നാണ് മാഹി ആശുപത്രിയിലെത്തിച്ചത്. ചൊക്ലി കുഞ്ഞി പറമ്പത്ത് വീട്ടില്‍ എം.കെ രാഹൂല്‍ (33), കുറിച്ചിയില്‍ കോമത്ത് വീട്ടില്‍ അശ്വിന്‍ (32) എന്നിവരാണ് അറസ്റ്റിലായത് ഇരുവരെയും എ.സി.ജെ.എം കോടതി റിമാന്റ് ചെയ്തു. ഐ.പി.സി 351,341 ,323,353, 332,506, 294 (ആ), 34, 146,147 തുടങ്ങി റെയില്‍വേ ആക്ട് ഉള്‍പ്പെടെ ചേര്‍ത്താണ് പ്രതികളുടെ പേരില്‍ കേസെടുത്തത്. സംഭവത്തെ കുറിച്ച് ആര്‍.പി.എഫ് സമഗ്രമായ അന്വേഷണം നടത്തുന്നുണ്ട്.

 

Share

Leave a Reply

Your email address will not be published. Required fields are marked *