തിരുവനന്തപുരം: എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്കായുള്ള ദയാബായിയുടെ സമരം തുടരും. സര്‍ക്കാര്‍ മുഴുവന്‍ ആവശ്യങ്ങളും അംഗീകരിക്കാത്തതിനാല്‍ ആണ് സമരം തുടരുന്നതെന്ന് ദയാബായി പറഞ്ഞു.
കഴിഞ്ഞ ദിവസം ദയാബായിയെ മന്ത്രി വീണാ ജോര്‍ജ് അടക്കമുള്ളവര്‍ കാണുകയും ചര്‍ച്ച ചെയ്യുകയും ചെയ്തിരുന്നു. ഇതിന്‍പ്രകാരം ദയാബായി സമരം അവസാനിപ്പിച്ചുവെന്നും വീണാ ജോര്‍ജ് പറഞ്ഞിരുന്നു. എന്നാല്‍, ഇതിനെ നിഷേധിച്ചാണ് ദയാബായി ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്.