മാനവ മൈത്രി സര്‍ഗ്ഗസംഗമം

മാനവ മൈത്രി സര്‍ഗ്ഗസംഗമം

തലശ്ശേരി: അരുണിമ ഫൗണ്ടേഷന്‍ സാംസ്‌കാരിക സമിതി മാടപീടിക കോടിയേരി ബ്ലേക്കിന്റെ നേതൃത്വത്തില്‍ മാനവ മൈത്രി സര്‍ഗ്ഗസംഗമം നിയമസഭ സ്പീക്കര്‍ അഡ്വ എ.എന്‍.ഷംസീര്‍ ഉദ്ഘാടനം ചെയ്തു. ജലാലുദ്ദീന്‍ സ്വാഗതം പറഞ്ഞു എം.അബ്ദുള്‍ റഹ്മാന്‍ മാസ്റ്റര്‍ ആശംസകള്‍ നേര്‍ന്നു ചടങ്ങില്‍ മഠത്തില്‍ കരീം സ്പീക്കറെ ഉപഹാരം നല്‍കി ആദരിച്ചു. ഉച്ചക്ക് നടന്ന ഫുഡ് കോമ്പറ്റീഷന്‍ , മൈലാഞ്ചിയിടല്‍, മ്യൂസിക്ക് ചെയര്‍ തുടങ്ങിയ കലാ മത്സരങ്ങള്‍ സി.പി.എം ജില്ലാ കമ്മിറ്റി അംഗം ടി.ഷബ്‌നം ഉദ്ഘാടനം ചെയ്തു. എം.വി ജയരാജന്‍ അധ്യക്ഷത വഹിച്ചു. എം.കെ താഹിര്‍ സ്വാഗതം പറഞ്ഞു. ആമിന മാളിയേക്കല്‍, എം.എം ഷീബ, എ.സിന്ധു തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് ഒപ്പന, കോല്‍ക്കളി , മാജിക്ക് ഗാനമേള തുടങ്ങിയ കലാ പരിപാടികളും അരങ്ങേറി

 

Share

Leave a Reply

Your email address will not be published. Required fields are marked *