‘തലശ്ശേരി ഗവ. കോളേജിന് കോടിയേരി ബാലകൃഷ്ണന്റെ പേര് നല്‍കണം’

‘തലശ്ശേരി ഗവ. കോളേജിന് കോടിയേരി ബാലകൃഷ്ണന്റെ പേര് നല്‍കണം’

തലശ്ശേരി: ചൊക്ലിയിലെ തലശ്ശേരി ഗവ. കോളേജിന് കോടിയേരി ബാലകൃഷ്ണന്റെ പേര് നല്‍കണമെന്ന് ചൊക്ലി ഗ്രാമപഞ്ചായത്ത് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. പ്രസിഡന്റ് സി.കെ രമ്യ അവതരിപ്പിച്ച പ്രമേയം ഭരണസമിതി ഐകകണ്‌ഠ്യേനയാണ്അംഗീകരിച്ചത്. നിയമസഭാ മണ്ഡലം പുനര്‍വിഭജനം നടന്നതോടെ, കോളേജ് ഇല്ലാതായ തലശ്ശേരിക്ക് പുതിയ കോളേജ്, ജനകീയ പങ്കാളിത്തത്തോടെ ഉയര്‍ന്നുവരണം എന്ന ആശയം മുന്നോട്ട് വച്ചത് കോടിയേരി ബാലകൃഷ്ണനാണ്. അദ്ദേഹത്തിന്റെ നിര്‍ദേശാനുസരണം അനുയോജ്യമായ സ്ഥലം ഏറ്റെടുക്കുന്നതിന് നാട്ടുകാര്‍ മുന്നിട്ടിറങ്ങി. കോളേജ് നിര്‍മിക്കുന്നതിനുവേണ്ടി ജനകീയ യജ്ഞത്തിന്റെ ഭാഗമായി ചൊക്ലി ഒളവിലത്ത്5.52 ഏക്കര്‍ സ്ഥലം ഏറ്റെടുക്കാന്‍ നാട്ടുകാര്‍ക്ക് കഴിഞ്ഞു. ആദ്യമായാണ് ഒരു കോളേജ് നിര്‍മ്മിക്കുന്നതിന് വേണ്ടി ജനങ്ങള്‍ സ്ഥലം വില കൊടുത്ത് വാങ്ങി സര്‍ക്കാരിന് നല്‍കുന്നത്. വികസന രംഗത്തെ ഈ ചൊക്ലി മാതൃക ഏറെ പ്രശംസിക്കപെട്ടു.
എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍നിന്നും കോടിയേരി ബാലകൃഷ്ണന്‍ അഞ്ച് കോടി രൂപ അനുവദിച്ചതോടെയാണ് കെട്ടിട നിര്‍മാണം ആരംഭിച്ചത്. 2014ല്‍ ഉദ്ഘാടനം ചെയ്യപ്പെട്ട തലശ്ശേരി ഗവണ്മെന്റ് കോളേജില്‍ ഇപ്പോള്‍ ബിരുദ-ബിരുദാനന്തര കോഴ്സുകളിലായി നാനൂറോളം വിദ്യാര്‍ഥികള്‍ പഠനം നടത്തുന്നുണ്ട്.

 

Share

Leave a Reply

Your email address will not be published. Required fields are marked *