കോഴിക്കോട്: നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി കാലിക്കറ്റ്, മോട്ടോര്‍ വാഹന വകുപ്പുമായി സഹകരിച്ച് കോഴിക്കോട് ബീച്ചില്‍ ‘സംരക്ഷിക്കാന്‍ തയ്യാ റാ കൂ’ (Gear up to be guarded) എന്ന ടാഗ്‌ലൈനോടെ റോഡ് സുരക്ഷാ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു. 21 മുതല്‍ 23 വരെ കോഴിക്കോട് എന്‍.ഐ.ടിയില്‍ നടക്കുന്ന തത്വ ഫെസ്റ്റിന്റെ മുന്നോടിയായാണ് റാലി സംഘടിപ്പിച്ചത്.
മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെയും നഗരത്തിലെ ഡ്രൈവര്‍മാരുടെയും സാന്നിധ്യത്തില്‍ ഉദ്ഘാ ടനം ചെയ്തു.
അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരായ രാജീവന്‍ സി.ഡബ്ല്യു, ഷുക്കൂര്‍ എന്നി വര്‍ വര്‍ധിച്ചു വരുന്ന റോഡപകടങ്ങളെക്കുറിച്ചും ശരിയായ ഡ്രൈവിങ് മര്യാദകള്‍ പാലിക്കേണ്ടതിന്റെ ആവശ്യകതയും സുപ്രധാന ട്രാഫിക് നിയമങ്ങളെക്കുറിച്ച് ബോധവല്‍ക്കരണം നടത്തുകയും ചെയ്തു. ബോ ധവല്‍ക്കരണ പരിപാടിക്ക് ശേഷം നടന്ന റാലിയില്‍ 30 ഓളം ഇരുചക്ര വാഹനങ്ങളും 25 ഓളം കാറുകളും പങ്കെടുത്തു. റോഡുകള്‍ സുരക്ഷിതമാണെന്ന് ഉറപ്പാക്കാന്‍ ഗതാഗത നിയമങ്ങള്‍ കര്‍ശനമായി പാലിക്കാന്‍ റാലി യില്‍ ഡ്രൈവര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. റാലി കോഴിക്കോട് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ്
ടെക്‌നോളജിയില്‍ സമാപിച്ചു .