ജി-ടെക്കില്‍ ഇനി മുതല്‍ എ.ബി.എം.എ എജ്യുക്കേഷന്‍ സര്‍ട്ടിഫിക്കേഷനും

ജി-ടെക്കില്‍ ഇനി മുതല്‍ എ.ബി.എം.എ എജ്യുക്കേഷന്‍ സര്‍ട്ടിഫിക്കേഷനും

 

കോഴിക്കോട്: പ്രമുഖ കമ്പ്യൂട്ടര്‍ വിദ്യഭ്യാസ ശൃംഖലയായ ജി-ടെക് എജ്യുക്കേഷന്‍ ഇംഗ്ലണ്ട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എ.ബി.എം.എ എജ്യുക്കേഷനുമായി ധാരണയായതായി ജി-ടെക് സി.എം.ഡി മെഹറൂഫ് മണലൊടി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. യു.കെയിലെ ഓഫ്ക്കല്‍ അംഗീകാരം ലഭിച്ച എ.ബി.എം.എ സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നത് വഴി കൂടുതതല്‍ രാജ്യാന്തര തൊഴിലവസരങ്ങള്‍ ലഭ്യമാക്കാന്‍ കഴിയും. സൈബര്‍ സെക്യരിറ്റി എത്തിക്കല്‍ ഹാക്കിങ് സര്‍ട്ടിഫിക്കറ്റ് , ഡിജിറ്റല്‍ മാര്‍ക്കറ്റിങ് ഉള്‍പ്പെടെ നാല് കോഴ്‌സുകളിലാണ് എ.ബി.എം.എ സര്‍ട്ടിഫിക്കറ്റ് നല്‍കുക. ധാരണ പത്രം നാളെ രാവിലെ 10 മണിക്ക് മലബാര്‍ പാലസില്‍ നടക്കുന്ന ചടങ്ങില്‍ ഇരുസ്ഥാപനങ്ങളും കൈമാറും. എ.ബി.എം.എ സര്‍ട്ടിഫിക്കേഷന്‍ ഇന്റര്‍നാഷണല്‍ ലെവല്‍-5 ക്വാളിഫിക്കേഷനായി ബെഞ്ച് മാര്‍ക്ക് ചെയ്യപ്പെട്ട സ്‌കില്‍ സര്‍ട്ടിഫിക്കേഷന്‍ ആണ്. വാര്‍ത്താസമ്മേളനത്തില്‍ എ.ബി.എം.എ ചീഫ് ഓപ്പറേറ്റിങ് ഓഫിസര്‍ പോള്‍ റോസ് വെയര്‍, ജി-ടെക് സി.എം. ഡി മെഹറൂഫ് മണലൊടി, ജനറല്‍ മാനേജര്‍ കെ.ബി നന്ദകുമാര്‍, എ.ജി.എം തുളസീധരന്‍ പിള്ള , വൈസ് പ്രസിഡന്റ് ദീപക് പടിയത്ത്, മാര്‍ക്കറ്റിങ് മാനേജര്‍ അന്‍വര്‍ സാദിഖ് എന്നിവര്‍ പങ്കെടുത്തു.

 

Share

Leave a Reply

Your email address will not be published. Required fields are marked *