കുമാരനാശാനെ അനുസ്മരിച്ചു

കുമാരനാശാനെ അനുസ്മരിച്ചു

തലശേരി: പുരോഗമന കലാസാഹിത്യ സംഘം എരഞ്ഞോളി യൂണിറ്റ് കുമാരനാശാന്‍ അനുസ്മരണ സമ്മേളനം നടത്തി. എരഞ്ഞോളി വെസ്റ്റ് യു.പി സ്‌കൂളില്‍ സംസ്ഥാന ബാലാവകാശ കമീഷന്‍ ചെയര്‍മാന്‍ അഡ്വ.കെ.വി മനോജ് കുമാര്‍ ഉദ്ഘാടനം ചെയ്തു. വി.ഫല്‍ഗുനന്‍ അധ്യക്ഷനായി.ലൈബ്രറി കൗണ്‍സില്‍ ജില്ലാ പ്രസിഡന്റ് മുകുന്ദന്‍ മഠത്തില്‍, പു.ക.സ സംസ്ഥാന കമ്മിറ്റി അംഗം ടി.എം ദിനേശന്‍, ഡോ. ആര്‍.എല്‍ സംഗീത എന്നിവര്‍ സംസാരിച്ചു. സെക്രട്ടറി മനോജ് കുമാര്‍ കല്ലില്‍ സ്വാഗതവും കെ.സി കുമാര്‍ നന്ദിയും പറഞ്ഞു.സാമൂഹ്യ പ്രവര്‍ത്തകന്‍ കെ.എം ഗോപാലനെ ആദരിച്ചു. വിവിധ മത്സര വിജയികള്‍ക്കുള്ള സമ്മാന വിതരണവും കലാപരിപാടികളുമുണ്ടായി.

 

Share

Leave a Reply

Your email address will not be published. Required fields are marked *