കണ്ണൂര്‍ ജില്ലാ സബ് ജൂനിയര്‍ ചെസ് ചാമ്പ്യന്‍ഷിപ്പ് തുടങ്ങി

കണ്ണൂര്‍ ജില്ലാ സബ് ജൂനിയര്‍ ചെസ് ചാമ്പ്യന്‍ഷിപ്പ് തുടങ്ങി

തലശ്ശേരി: ഇ. നാരായണന്‍ മെമ്മോറിയല്‍ ട്രോഫിക്കും ക്യാഷ് അവാര്‍ഡിനും വേണ്ടിയുള്ള കണ്ണൂര്‍ ജില്ലാ സബ് ചെസ് ചാമ്പ്യന്‍ഷിപ്പ് പാലയാട്ആരംഭിച്ചു. മത്സരം പ്രമുഖ സഹകാരിയും സി.പി.എം പിണറായി ഏരിയാ സെക്രട്ടറിയുമായ കെ. ശശിധരന്‍ ഉദ്ഘാടനം ചെയ്തു. ഡോ. അനൂപ് കുമാര്‍ മുഖ്യാതിഥി ആയി. സി. മോഹനന്‍ അധ്യക്ഷത വഹിച്ചു. പി. അനില്‍കുമാര്‍, ടി. ഗോപാലന്‍ സംസാരിച്ചു. വി.വി ബാലറാം, സ്വാഗതവുംപി.കരുണന്‍ നന്ദിയും പറഞ്ഞു. ബോയ്‌സ് ആന്റ് ഗേള്‍സ് വിഭാഗങ്ങളില്‍ ആദ്യ നാല് സ്ഥാനങ്ങള്‍ കരസ്ഥമാക്കുന്ന താരങ്ങള്‍ക്ക് ആലപ്പുഴയില്‍നടക്കുന്ന സംസ്ഥാന സബ് ചെസ് ചാമ്പ്യന്‍ഷിപ്പില്‍ കണ്ണൂര്‍ ജില്ലയെ പ്രതിനിധീകരിക്കുവാന്‍ അവസരം ലഭിക്കും.

Share

Leave a Reply

Your email address will not be published. Required fields are marked *