തലശ്ശേരി: സ്വന്തം വിജയങ്ങളിലൂടെ സമുദായത്തിന്റെ ആത്മഭിമാനമുയര്‍ത്തിയ ജന നായകനായിരുന്നു ഇ. അഹമ്മദെന്ന് സംസ്ഥാന മുസ്ലിം ലീഗ് പ്രവര്‍ത്തക സമിതി അംഗം സി. കമറുദ്ദീന്‍ പറഞ്ഞു. ഫ്രണ്ട്‌സ് സര്‍ക്കിള്‍ തലശ്ശേരിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഇ. അഹമദ് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അഡ്വ.പിവി. സൈനുദ്ദീന്‍ അധ്യക്ഷത വഹിച്ചു. ചരിത്രകാരന്‍ എം.സി വടകര അനുസ്മരണ പ്രഭാഷണം നടത്തി. തലശ്ശേരിയിലെ 10 വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സി. പി. സൈതലവി എഡിറ്റ് ചെയ്ത ഇ. അഹമദ് അനുസ്മരണ ഗ്രന്ഥം എം.സി വടകര കൈമാറി. സി. ഹാരിസ് ഹാജി, എ.പി അഹമ്മദ്, യു.വി. അഷ്റഫ്, സി.കെ. ഖാലിദ് ഹാജി, മുനീര്‍ പാച്ചക്കര, എ.പി റഹീം, കെ.വി ഗോകുല്‍ദാസ്, സി.പി.ഒ മുഹമ്മദ്, ചേരിക്കല്‍ മാഹിനലി, കെ. ശിവദാസ്, പ്രൊഫ.എ.പി യൂസുഫ്, അലി മംഗലോടന്‍, റഷീദ് പള്ളക്കന്‍, എം. അഹ്മദ്, വി.കെ അബൂബക്കര്‍ സിദ്ദീഖ് എന്നിവര്‍ സംസാരിച്ചു. എ.കെ ഇബ്രാഹിം സ്വാഗതവും സി.കെ.പി റയീസ് നന്ദിയും പറഞ്ഞു.