കോഴിക്കോട്: കോടഞ്ചേരി ഗവ. കോളേജില്‍ സൈക്കോളജി അപ്രന്റീസായി താല്‍ക്കാലിക നിയമനത്തിനുള്ള അപേക്ഷകള്‍ ക്ഷണിച്ചു. ഉദ്യോഗാര്‍ഥികള്‍ക്ക് റഗുലര്‍ പഠനത്തിലൂടെ സൈക്കോളജിയില്‍ ബിരുദാനന്തര ബിരുദം (എം.എ എം.എസി) ഉണ്ടായിരിക്കണം. ക്ലിനിക്കല്‍ സൈക്കോളജിയില്‍ പ്രവൃത്തി പരിചയം വേണം. താല്പര്യമുള്ളവര് ബന്ധപ്പെട്ട രേഖകള്‍ സഹിതം 19ന് പ്രിന്‍സിപ്പാള്‍ മുമ്പാകെ കൂടിക്കാഴ്ചയ്ക്ക് ഹാജരാവണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 8289853275.