അധിക്ഷേപിച്ചാല്‍ മന്ത്രി സ്ഥാനം റദ്ദാക്കും: മുന്നറിയിപ്പുമായി ഗവര്‍ണര്‍

അധിക്ഷേപിച്ചാല്‍ മന്ത്രി സ്ഥാനം റദ്ദാക്കും: മുന്നറിയിപ്പുമായി ഗവര്‍ണര്‍

തിരുവനന്തപുരം: മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും ഗവര്‍ണറെ ഉപദേശിക്കാന്‍ എല്ലാ അവകാശവുമുണ്ട്. എന്നാല്‍, ഗവര്‍ണര്‍ പദവിയെ അധിക്ഷേപിക്കുന്ന തരത്തില്‍ പരാമര്‍ശങ്ങള്‍ നടത്തിയാല്‍ മന്ത്രി സ്ഥാനം റദ്ദാക്കുന്നതടക്കമുള്ള നടപടിയുണ്ടാവുമെന്ന് സര്‍ക്കാറിന് മുന്നറിയിപ്പുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ ട്വീറ്റ്.

സര്‍ക്കാര്‍ ഗവര്‍ണര്‍ പോര് തുടങ്ങിയ ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനം വിളിച്ച് ഗവര്‍ണര്‍ക്കെതിരേ രൂക്ഷവിമര്‍ശനമുന്നയിച്ചിരുന്നു. അതിന് ശേഷമാണ് ഗവര്‍ണര്‍ കേരളത്തിലെ മാധ്യമങ്ങളോട് സംസാരിക്കാന്‍ താല്‍പര്യമില്ലെന്ന് അറിയിച്ചത്. മുഖ്യമന്ത്രിയുടെ പരസ്യമായ നിലപാടിന് പിന്നാലെ പി.രാജീവ് അടക്കമുള്ള മന്ത്രിമാര്‍ ഗവര്‍ണറുടെ നിലപാടിനെ വിമര്‍ശിച്ചിരുന്നു. ഇതോടെയാണ് കടുത്ത നടപടിയുണ്ടാവുമെന്ന് ഗവര്‍ണര്‍ ട്വീറ്റ് ചെയ്തത്.

അതേസമയം, സീനിയര്‍മാരായ പ്രൊഫസര്‍മാരുടെ പട്ടിക ഉടന്‍ നല്‍കണമെന്ന് വിവിധ സര്‍വകലാശാല വി.സിമാര്‍ക്ക് ഗവര്‍ണര്‍ നിര്‍ദേശം നല്‍കി. 24ന് കേരള വി.സി വിരമിക്കുന്ന സാഹചര്യത്തില്‍ പകരം ചുമതല നല്‍കാനാണിത്. ഒരു സര്‍വകലാശാല വി.സി വിരമിക്കുമ്പോള്‍ സമീപത്തെ സര്‍വകലാശാല വി.സിക്ക് ചുമതല നല്‍കുന്നതാണ് പതിവ്. ഇതിന് പകരം സീനിയറായ പ്രൊഫസര്‍ക്ക് തന്നെ ചുമതല നല്‍കാനാണ് ഗവര്‍ണര്‍ തീരുമാനിച്ചിരിക്കുന്നത്. ഇതിന് വേണ്ടിയാണ് മുതിര്‍ന്ന പ്രൊഫസര്‍മാരുടെ പട്ടിക ആവശ്യപ്പെട്ടത്.

Share

Leave a Reply

Your email address will not be published. Required fields are marked *