ദുബായ്: സാമൂഹിക പ്രതിബദ്ധതയുള്ള വിഷയവുമായി ‘ശിഥിലം’ ഹ്രസ്വ സിനിമ പ്രേക്ഷകരിലേക്കെത്തി. ദുബായ് അല്‍ ഖുസൈസിലെ മലബാര്‍ ഗോള്‍ഡ് ആന്‍ഡ് സയമണ്ട് ഗ്രൂപ്പ് ഡയരക്ടര്‍ ബോര്‍ഡംഗം മുഹമ്മദ് സാലിയുടെ വീട്ടില്‍ വച്ചു നടന്ന റിലീസിങ് ചടങ്ങില്‍ മുന്‍ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്റ് ഇ.പി ജോണ്‍സണ്‍, വില്‍ക്കിന്‍സ് ഫാര്‍മസി ഗ്രൂപ്പ് മാനേജിങ് ഡയരക്ടര്‍ ജേക്കബ് തോമസ്, മാധ്യമ പ്രവര്‍ത്തകനും, കഥാകൃത്തുമായ രവി കൊമ്മേരി, നടനും ഗായകനുമായ പ്രദീപ് ബാബു, മലബാര്‍ സാലി എന്നു വിളിക്കുന്ന മുഹമ്മദ് സാലി, പ്രേംകുമാര്‍ കോഴിപ്ര, ഷനില്‍, പ്രസാദ് പുരുഷോത്തമന്‍ എന്നിവര്‍ സിനിമയെക്കുറിച്ച് അഭിപ്രായങ്ങള്‍ പറയുകയും ആശംസാ പ്രസംഗം നടത്തുകയും ചെയ്തു. നടിയും, എഴുത്തുകാരിയുമായ അനൂജാ നായര്‍ സ്വാഗതവും സിനിമയുടെ സംവിധായകനും നടനുമായ അനന്തന്‍ കുനിയത്ത് മറുപടി പ്രസംഗവും നിര്‍വഹിച്ചു. സിനിമയിലെ അഭിനേതാക്കളെ കൂടാതെ നിരവധി കലാകാരന്മാരും കലാകാരികളും കുട്ടികളും ചടങ്ങില്‍ സന്നിഹിതരായിരുന്നു. അനന്തന്‍ കുനിയത്ത് കഥയും, സംവിധാനവും നിര്‍വഹിച്ച ചിത്രത്തിന്റെ തിരക്കഥ രവി കൊമ്മേരിയും, കാമറ കലേഷ് കായംകുളവുമാണ്.