തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ സമരത്തിന്റെ ഭാഗമായി തിങ്കളാഴ്ച മത്സ്യത്തൊഴിലാളികള്‍ നടത്താനിരുന്ന റോഡ് ഉപരോധം നിരോധിച്ചു. കലക്ടര്‍ ജെറോമിക് ജോര്‍ജിന്റെ ഉത്തരവ് പ്രകാരമാണ് റോഡ് ഉപരോധം നിരോധിച്ചത്. കൂടെ മുദ്രാവാക്യം വിളിയും നിരോധിച്ചു.
തുറമുഖ സമരത്തിന്റെ ഭാഗമായി ലത്തീന്‍ അതിരൂപതയുടെ നേതൃത്വത്തില്‍ വിഴിഞ്ഞം ജങ്ഷന്‍, മുല്ലൂര്‍ എന്നിവിടങ്ങളിലായിരുന്നു തിങ്കളാഴ്ച റോഡ് ഉപരോധം നടത്താനിരുന്നത്. അതിരൂപതയുടെ സമരവും ഇതിനെതിരായ ജനകീയ കൂട്ടായ്മയും പ്രതിഷേധ സ്ഥലത്ത് ക്രമസമാധാന പ്രശ്‌നങ്ങള്‍ക്ക് കാരണമാകും എന്നത് കണക്കിലെടുത്താണ് നിരോധനമെന്നും ഉത്തരവില്‍ പറയുന്നു.