കോഴിക്കോട്: കോഴിക്കോട് ജില്ലാ ഐക്യദാര്‍ഢ്യ സമിതിയുടെ ആഭിമുഖ്യത്തില്‍ 19ന് പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് ജനകീയ ധര്‍ണ സംഘടിപ്പിക്കുവാന്‍ എം.എസ്.എസ് ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന ഐക്യദാര്‍ഢ്യ സമിതി യോഗം തീരുമാനിച്ചു. വിഴിഞ്ഞം പദ്ധതി പൂര്‍ത്തിയാകുന്നതോടെ തിരുവനന്തപുരം ജില്ലയുടെ തീരഭുമി മിക്കവാറും പൂര്‍ണമായി തന്നെ കടലേറ്റത്തിന് വഴിപ്പെടുമെന്നും അതുപോലെ പശ്ചിമഘട്ടമലനിര, പദ്ധതിക്കാവശ്യമായ പാറഖനനം നടത്തുന്നത് മൂലം തിരോഭവിക്കുമെന്നും വിഴിഞ്ഞം മത്സ്യ തൊഴിലാളി സമര നേതാവ് ഫാ.ലിബറിന്‍ യേശുദാസ് പറഞ്ഞു. ഐക്യദാര്‍ഢ്യ സമിതി രൂപീകരണ യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗ്രീന്‍ കേരള മൂവ്‌മെന്റ് സംസ്ഥാന ജനറല്‍ സെക്രട്ടറി ടി.വി രാജന്‍ അധ്യക്ഷത വഹിച്ചു. ഐക്യദാര്‍ഢ്യ സമിതി ഭാരവാഹികളായി ടി.വി രാജന്‍ (ജനറല്‍ കണ്‍വീനര്‍ ), ഇ.കെ ശീനിവാസന്‍, ജോളി ജെറോം, പി.എം.ശ്രീകുമാര്‍, പ്രവീണ്‍ ചെറുവത്ത്, മൊയ്തു കണ്ണങ്കൊടെന്‍, ി.കെ.നാരായണന്‍, മുസ്തഫ പാലാഴി, പോള്‍ ടി.സാമുവേല്‍ (കണ്‍വീനര്‍മാര്‍ ) എന്നിവരെ തിരഞ്ഞെടുത്തു. യോഗത്തില്‍ ബിനു എഡ്വാര്‍ഡ്, കെ.എ.ശുകുര്‍, ശ്രീധരന്‍ എലത്തൂര്‍, ജസ്റ്റിന്‍ ആന്റണി, പി.ടി മുഹമ്മദ് കോയ, ലോറന്‍സ് ബാബ, എസ്. വി. കുഞ്ഞി കോയ തുടങ്ങിയവര്‍ പ്രസംഗിച്ചു.