ലഹരിക്കെതിരേ ബോധവല്‍ക്കരണം ശക്തമാക്കണം: വിസ്ഡം ഗേള്‍സ്

ലഹരിക്കെതിരേ ബോധവല്‍ക്കരണം ശക്തമാക്കണം: വിസ്ഡം ഗേള്‍സ്

കോഴിക്കോട്: സമൂഹത്തില്‍ ലഹരി ഉപയോഗം വ്യാപകമാകുകയും വിദ്യാര്‍ഥികളും യുവാക്കളും ലഹരി മാഫിയയുടെ കെണിയില്‍ പെടുകയും കുടുംബം ശിഥിലമാകുകയും ചെയ്യുന്ന സാഹചര്യത്തില്‍ ലഹരിക്കെതിരേ നിരന്തരമായ ബോധവല്‍ക്കരണം ആവശ്യമാണെന്ന് വിസ്ഡം ഗേള്‍സ് കോഴിക്കോട് സിറ്റി മണ്ഡലം ആവശ്യപ്പെട്ടു. മുതിര്‍ന്ന വിദ്യാര്‍ഥികള്‍ക്കായുള്ള കണ്ടിന്യൂ റിലീജിയസ് എജ്യൂക്കേഷന്‍ (CRE) പുതിയ ബാച്ച് കോര്‍പറേഷന്‍ കൗണ്‍സിലര്‍ എസ് .ക അബൂബക്കര്‍ ഉദ്ഘാടനം ചെയ്തു. വിസ്ഡം സിറ്റി മണ്ഡലം ട്രഷറര്‍ കെ.വി മുഹമ്മദ് ശുഹൈബ് അധ്യക്ഷത വഹിച്ചു. പ്രൊഫസര്‍ കെ.പി സഹദ് മുഖ്യ പ്രഭാഷണം നടത്തി. വിസ്ഡം യൂത്ത് ജില്ലാ പ്രസിഡന്റ് പി.സി ജംസീര്‍, വിസ്ഡം സ്റ്റുഡന്റസ് ജോയിന്റ് സെക്രട്ടറി സുഹൈല്‍ കല്ലായി, സി.വി ഹാരിസ് എന്നിവര്‍ പ്രസംഗിച്ചു.

 

Share

Leave a Reply

Your email address will not be published. Required fields are marked *