മുതിര്‍ന്ന പൗരന്മാര്‍ക്ക് സൗജന്യ ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പ് നടത്തി

മുതിര്‍ന്ന പൗരന്മാര്‍ക്ക് സൗജന്യ ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പ് നടത്തി

കോഴിക്കോട്: ദര്‍ശനം രക്ഷാധികാരി അശ്വതി രാമന്റെ ജന്മദിനാഘോഷത്തിന്റെ ഭാഗമായി ചെലവൂര്‍ ഷാഫി ദേവഖാന ആയുര്‍വേദാശുപത്രിയുടെ സഹകരണത്തോടെ മുതിര്‍ന്ന പൗരന്മാര്‍ക്ക് ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. ദര്‍ശനം മുതിര്‍ന്ന പൗരവേദി കണ്‍വീനര്‍ കെ.ടി ഫിലിപ്പ് അധ്യക്ഷത വഹിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ എം.പി ഹമീദ് ഉദ്ഘാടനം ചെയ്തു. ജില്ലാ കളരിപ്പയറ്റ് അസോസിയേഷന്‍ പ്രസിഡന്റ് മൂസാ ഹാജി, കെ.കുഞ്ഞാലി സഹീര്‍ , ഡോ.ജോര്‍ജ് , എം.എന്‍ രാജേശ്വരി , എം.എ ജോണ്‍സണ്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. സിംഗപ്പൂരില്‍ നടന്ന നെറ്റ് ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച ഐശ്വര്യയ്ക്ക് ചടങ്ങില്‍ വച്ച് മൊമെന്റോ നല്‍കി അനുമോദിച്ചു.

 

Share

Leave a Reply

Your email address will not be published. Required fields are marked *