മാധ്യമ പ്രവര്‍ത്തകരില്‍ തരംതിരിവ് പാടില്ല

മാധ്യമ പ്രവര്‍ത്തകരില്‍ തരംതിരിവ് പാടില്ല

തലശ്ശേരി: മാധ്യമ പ്രവര്‍ത്തനത്തില്‍ വിവേചനം പാടില്ലെന്നും, തുല്യ നിലയില്‍ ഈ മേഖലയിലുള്ളവരെ മാനേജ്‌മെന്റും സര്‍ക്കാരും പരിഗണിക്കണമെന്നും ഡോ. വി.ശിവദാസന്‍ എം.പി അഭിപ്രായപ്പെട്ടു. കേരള പത്രപ്രവര്‍ത്തക അസോസിയേഷന്‍ കണ്ണൂര്‍ ജില്ലാ സമ്മേളനം നാസര്‍ മട്ടന്നൂര്‍ നഗറില്‍ (ഐ.എം.എ ഹാള്‍) ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എം.പി. എന്‍. ധനഞ്ജയന്‍ അധ്യക്ഷത വഹിച്ചു. ജനകീയ ഡോക്ടര്‍മാരായ മൂസ്സക്കുഞ്ഞി, എ.ജോസഫ് എന്നിവരെ ശിവദാസന്‍ എം.പി. ആദരിച്ചു.

കേരള പത്രപ്രവര്‍ത്തക അസോസിയേഷന്‍ കണ്ണൂര്‍ ജില്ലാ സമ്മേളനത്തില്‍ വച്ച് മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ ചാലക്കര പുരുഷുവിനെ പുതുച്ചേരി എം.എല്‍.എ രമേശ് പറമ്പത്ത് ആദരിക്കുന്നു

 

വിഖ്യാത ചിത്രകാരന്‍ കെ.കെ.മാരാര്‍, എം.സി പവിത്രന്‍, സഞ്ജീവ് മാറോളി, ബഷീര്‍ ചെറിയാണ്ടി, അഡ്വ.എം.എസ്.നിഷാദ്, സംസ്ഥാന പ്രസിഡന്റ് ജി.ശങ്കര്‍, സലീം മൂഴിക്കല്‍, കണ്ണന്‍ പന്താവൂര്‍ , ജയേഷ് ചെറുപുഴ സംസാരിച്ചു. പുതുച്ചേരി എം.എ.എ രമേശ് പറമ്പത്ത് മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരെ ആദരിച്ചു. പൊതു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ ചടങ്ങില്‍ അനുമോദിച്ചു.
സണ്ണി ജോസഫ് എം.എല്‍.എ കുടുംബ സംഗമം ഉദ്ഘാടനം ചെയ്തു. പ്രതിനിധി സമ്മേളനം സംസ്ഥാന ജനറല്‍ സെക്രട്ടറി മധു കടുത്തുരുത്തി ഉദ്ഘാടനം ചെയ്തു. ടി.കെ അനീഷ് സ്വാഗതവും അഭിലാഷ് പിണറായി നന്ദിയും പറഞ്ഞു.

 

Share

Leave a Reply

Your email address will not be published. Required fields are marked *