മന്ത്രിമാര്‍ ചര്‍ച്ച നടത്തി; ദയാബായി സമരം അവസാനിപ്പിച്ചു

മന്ത്രിമാര്‍ ചര്‍ച്ച നടത്തി; ദയാബായി സമരം അവസാനിപ്പിച്ചു

  • ആവശ്യങ്ങള്‍ അംഗീകരിച്ചെന്ന് എന്‍ഡോസള്‍ഫാന്‍ സമരസമിതി

തിരുവനന്തപുരം: സാമൂഹിക പ്രവര്‍ത്തക ദയാബായി നടത്തിവന്ന സമരം അവസാനിപ്പിച്ചു. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് മന്ത്രിമാരുടെ സംഘം നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് തീരുമാനം. ദയാബായി ഉന്നയിച്ച 90 ശതമാനം പ്രശ്‌നങ്ങളും അംഗീകരിച്ചുവെന്നും മന്ത്രിമാര്‍ അറിയിച്ചു. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് കാസര്‍ക്കോട് മെഡിക്കല്‍ കോളജില്‍ കൂടുതല്‍ സൗകര്യം ഏര്‍പ്പെടുത്തുമെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.

തങ്ങള്‍ ഉന്നയിച്ച ആവശ്യങ്ങളിലെ മൂന്ന് പ്രധാനപ്പെട്ട കാര്യങ്ങള്‍ നടപ്പാക്കാമെന്ന ഉറപ്പില്‍ സമരം അവസാനിപ്പിക്കുകയാണെന്ന് സമരസമിതി അറിയിച്ചു. സെക്രട്ടേറിയറ്റിന് മുന്നിലെ നടപ്പാതയിലായിരുന്നു രണ്ടാഴ്ച ദയാബായി സമരം നടത്തിയിരുന്നത്.

Share

Leave a Reply

Your email address will not be published. Required fields are marked *