ഇസ്‌ലാമാബാദ്: ലോകത്തിലെ ഏറ്റവും അപകടകരമായ രാഷ്ട്രങ്ങളിലൊന്നാണ് പാകിസ്താന്‍ എന്ന യു.എസ് പ്രസിഡന്റ് ജോ ബൈഡന്റെ പരാമര്‍ശത്തിന് ശക്തമായ മറുപടിയുമായി പാകിസ്താന്‍ പ്രധാനമനന്ത്രി ഷെഹബാസ് ശരീഫ്.
പാകിസ്താന്‍ ഉത്തരവാദിത്തമുള്ള ആണവരാഷ്ട്രമാണ്. ഐ.എ.ഇ.എ ആണവ ആസ്തികള്‍ക്ക് മികച്ച സുരക്ഷയുള്ളതിനാല്‍ ഞങ്ങള്‍ അഭിമാനിക്കുന്നു. സുരക്ഷാ നടപടികളെ അതീവഗൗരവത്തോടെയാണ് കൈകാര്യം ചെയ്യുന്നത്. അതില്‍ ആര്‍ക്കും സംശയം വേണ്ടെന്ന് ‘ ഷഹബാദ് ശരീഫ് ട്വീറ്റ് ചെയ്തു. ഡെമോക്രാറ്റിക് കോണ്‍ഗ്രസ് കാംപയ്ന്‍ കമ്മിറ്റി റിസപ്ഷനില്‍ ചൈനയെയും റഷ്യയെയും സംബന്ധിച്ച യു.എസ് വിദേശനയത്തെ കുറിച്ച് സംസാരിക്കുന്നതിനിടെയാണ് ലോകത്തിലെ ഏറ്റവും അപകടകരമായ രാഷ്ട്രങ്ങളിലൊന്നാണ് പാകിസ്താനെന്ന് ബൈഡന്‍ പറഞ്ഞത്.