മനാമ: ഗൃഹാതുരത്വത്തിന്റെ ഓര്‍മകള്‍ പേറുന്ന ഏതൊരു പ്രവാസിയുടെയും ആഗ്രഹമാണ് തൂശനിലയില്‍ ഓണമുണ്ണുക എന്നത്. കോഴിക്കോട് ജില്ലാ പ്രവാസി ഫോറത്തിന്റെ ഇത്തവണത്തെ ഓണാഘോഷങ്ങള്‍ വിഭവസമൃദ്ധമായ സദ്യയോടു കൂടി KCAഹാളില്‍ സമാപിച്ചു. അംഗങ്ങള്‍ക്കും കുടുംബാംഗങ്ങള്‍ക്കുമൊപ്പം വിവിധ സംഘടനാ പ്രതിനിധികളും പങ്കെടുത്ത സദ്യയ്ക്ക് ബഹ്‌റൈന്റെ വിവിധഭാഗങ്ങളിലുള്ള കോഴിക്കോട്ട് ജില്ലാക്കാരും അല്ലാത്തവരുമായ നിരവധിയാളുകള്‍ എത്തിച്ചേര്‍ന്നു. 600ല്‍പരം പേര്‍ കഴിച്ച സദ്യയില്‍ ബഹ്‌റൈന്‍ കേരളിയ സമാജം സെക്രട്ടറി വര്‍ഗീസ് കാരക്കല്‍, പ്രതിഭ പ്രസിഡന്റ് ജോയ് വെട്ടിയാടന്‍, സെക്രട്ടറി പ്രതീപ് പത്തേരി, ലോകകേരള സഭാ പ്രതിനിധി സുബൈര്‍ കണ്ണൂര്‍, എന്‍.എസ്.എസ്, എസ്.എന്‍.സി.എസ് പ്രതിനിധികള്‍ അസീല്‍ അബ്ദുറഹ്മാന്‍, അഡ്വ:മാധവന്‍ കല്ലത്ത്, ഗോപാലന്‍.വി.സി തുടങ്ങിയ പ്രമുഖര്‍ സംബന്ധിച്ചു. ജമാല്‍കുറ്റിക്കാട്ടില്‍ കണ്‍വീനറായ സദ്യ കമ്മിറ്റിക്കൊപ്പം എക്‌സിക്യുട്ടീവ് മെമ്പര്‍മാരും, ലേഡീസ് വിംഗും, പ്രിയ വളണ്ടിയേഴ്‌സും അണി നിരന്നപ്പോള്‍ എല്ലാറ്റിനും ചുക്കാന്‍ പിടിച്ചു കൊണ്ട് പ്രസിഡന്റ് സുധീര്‍ തിരുനിലത്ത് , ജന.സെക്രട്ടറി ജയേഷ്.വി.കെ, രക്ഷാധികാരികളായ യു.കെ ബാലന്‍, കെ.ടി സലീം എന്നിവര്‍ നേതൃത്വം നല്‍കി.