കോട്ടയ്ക്കൽ ആര്യവൈദ്യശാല 59 -ാമത്  ആയുർവേദ സെമിനാർ സംഘടിപ്പിച്ചു

കോട്ടയ്ക്കൽ ആര്യവൈദ്യശാല 59 -ാമത് ആയുർവേദ സെമിനാർ സംഘടിപ്പിച്ചു

എറണാകുളം:ആയുർവേദ വീക്ഷണം കൂടി ഉൾക്കൊണ്ടുകൊണ്ട് സ്വീകരിച്ചാലേ ആയുർവേദ മരുന്നുകൾ പൂർണ്ണഫലപ്രദമാകൂ എന്നും ആയുർവേദം നിഷ്‌ക്കർഷിക്കുന്ന ജീവിതശൈലി കൂടിയുള്ള അവബോധം സാമാന്യജനങ്ങൾക്ക് ഉണ്ടാകേണ്ടതുണ്ടെന്നും മേയർ അഡ്വ. എം. അനിൽകുമാർ പറഞ്ഞു. കോട്ടയ്ക്കൽ ആര്യവൈദ്യശാലയുടെ 59 -ാമത് ആയുർവേദ സെമിനാർ എറണാകുളം ടിഡിഎം ഹാളിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.സാരസ്വത ഘൃതം, അഷ്ടചൂർണ്ണം തുടങ്ങിയ ഒട്ടേറെ മരുന്നുകൾ ഉപയോഗിച്ചപ്പോഴുള്ള സ്വാനുഭവങ്ങൾ അദ്ദേഹം കൂട്ടിച്ചേർത്തു.
”ക്ലിനിക്കൽ പെർസ്‌പെക്റ്റീവ്‌സ് ഓഫ് ഡയബറ്റിക് ന്യൂറോപ്പതി” എന്ന വിഷയത്തെ അധികരിച്ച് പി.വി.എസ്. സൺറൈസ് ഹോസ്പിറ്റലിലെ സീനിയർ കൺസൾട്ടന്റ് ന്യൂറോളജിസ്റ്റ് ഡോ. എസ്.രാംമനോഹർ ഡയബറ്റിക് ന്യൂറോപ്പതി എന്ന വിഷയത്തിൽ മുഖ്യപ്രഭാഷണം നടത്തി. ഈ രോഗാവസ്ഥയുടെ ആയുർവേദ വീക്ഷണത്തെ സംബന്ധിച്ച് ഡോ.ആർ.കെ.രാധികാ റാണി (അസോസി യേറ്റ് പ്രൊഫസർ, ഗവൺമെന്റ് ആയുർവേദ കോളേജ്, തൃപ്പൂണിത്തുറ) സംസാരിച്ചു. ഡയബറ്റിക് ന്യൂറോപ്പതിയുടെ ആയുർവേദ ചികിത്സാരീതികളെ സംബന്ധിച്ച് ഡോ. വി.കെ.ശശികുമാർ (മെഡിക്കൽ സൂപ്രണ്ട്, അമൃത ആയുർവേദ ഹോസ്പിറ്റൽ, കൊല്ലം) പ്രബന്ധം അവതരിപ്പിച്ചു. ഡയബറ്റിക് ന്യൂറോപ്പതിയുടെ ചികിത്സാനുഭവങ്ങൾ ഡോ.എം.പ്രവീൺ (സീനിയർ ഫിസിഷ്യൻ, ആര്യവൈദ്യശാല, കോട്ടയ്ക്കൽ) പങ്കുവെച്ചു. ഡോ. എം.ആർ. വാസുദേവൻ നമ്പൂതിരി (റിട്ട. ഡയറക്ടർ, ആയുർവേദ മെഡി ക്കൽ എജ്യൂക്കേഷൻ) സെമിനാറിന്റെ മോഡറേറ്റർ ആയിരുന്നു. ആര്യവൈദ്യശാല മാനേജിങ് ട്രസ്റ്റി ഡോ. പി.എം. വാരിയർ അധ്യക്ഷത വഹിച്ചു. ആര്യവൈദ്യശാല സി.ഇ.ഒ.ഡോ. ജി.സി.ഗോപാല പിള്ള സ്വാഗതവും, ഡോ.പി. മോഹൻ വാരിയർ സൂപ്രണ്ട് & സി.എം.ഒ.എ.എ ച്ച്.& ആർ.സി.കൊച്ചി നന്ദിയും പ്രകാശിപ്പിച്ചു.
കേരളത്തിലെ പകുതിയോളം ജനങ്ങൾക്ക് പ്രമേഹമുണ്ടെന്നും, കാലത്തിന്റെ അനിവാര്യത കണക്കിലെടുത്താണ് ഈവർഷത്തെ സെമിനാറിന് ”ക്ലിനിക്കൽ പെർസ്‌പെക്റ്റീവ്‌സ് ഓഫ് ഡയബറ്റിക് ന്യൂറോപ്പതി” എന്ന വിഷയം തിരഞ്ഞെടുത്തതെന്നും ആര്യവൈദ്യശാല മാനേജിങ് ട്രസ്റ്റി ഡോ. പി.എം. വാരിയർ പറഞ്ഞു.പ്രമേഹം ഒരു ഒറ്റപ്പെട്ട രോഗമല്ല. ഒട്ടേറെ ആരോഗ്യപ്രശ്‌നങ്ങളെ പ്രമേഹം പ്രധിനിധീകരിക്കുന്നു. അതിനാൽ ആഴത്തിലുള്ള പഠനവും, ചികിത്സയും അത്യാവശ്യമാണെന്നും പ്രമേഹജന്യവാതരോഗങ്ങൾ കൂടി വരികയാണെന്നും പത്തുവർഷം മുതൽ പഴക്കമുള്ള പ്രമേഹരോഗികളിൽ ഇത്തരം രോഗങ്ങൾ വർദ്ധിച്ചുവരികയാണെന്നും ഡോ. എസ്.
രാംമനോഹർ അഭിപ്രായപ്പെട്ടു. വൃക്ക, നാഡി, കണ്ണ് മുതലായ ഒട്ടേറെ അവയവങ്ങളെ ഇത് ബാധിക്കുന്നു. വിദഗ്ദ്ധ ചികിത്സയും യഥാസമയം വേണ്ട പരിശോധനകളും നടത്തിയാൽ
ഈ ദുരവസ്ഥയൊഴിവാക്കാമെന്നും ഡോ.എസ്. രാംമനോഹർ അഭിപ്രായപ്പെട്ടു. പ്രമേഹരോഗികൾ മുഖസംരക്ഷണത്തേക്കാൾ പാദസംരക്ഷണത്തിന് പ്രാധാന്യം നൽകണമെന്നും പറഞ്ഞു. വ്യായാമത്തിന്റെ അനിവാര്യത സെമിനാറിൽ പങ്കെടുത്ത എല്ലാവരും വ്യക്തമാക്കി. മലയാളികൾ ആഹാരശീലം മാറ്റേണ്ടതുണ്ടെന്നും, ക്രമം തെറ്റിയുള്ള ആഹാരം ജീവിതത്തിന്റെ ഭാഗമാക്കി എന്നതാണ് രോഗാസ്ഥ വർദ്ധിക്കാൻ കാരണം എന്നും ഡോ. രാധികാറാണി അഭിപ്രായപ്പെട്ടു. പ്രമേഹജന്യവാതവ്യാധികളുടെ ശമനത്തിന് പഞ്ചകർമ്മം ഉൾപ്പടെയുളള ആയുർവേദ ചികിത്സാരീതികൾ ഫലപ്രദമാണെന്ന് ഡോ. രവികുമാർ പറഞ്ഞു. ഈ രംഗത്തെ ഗവേഷണസാദ്ധ്യതകളെക്കുറിച്ച് ഡോ.പ്രവീൺ സൂചിപ്പിച്ചു.
സെമിനാറിനോടനുബന്ധിച്ച് ‘ക്ലിനിക്കൽ അപ്ലിക്കേഷൻ ഓഫ് രസായന ഇൻ മോഡേൺ ടൈംസ്’ എന്ന പുസ്തക ത്തിന്റെ പ്രകാശനം ഡോ. ഇ.എ. സോണിയ, (ഡി.എം.ഒ. (ഐ.എസ്.എം.), എറണാകുളം ആര്യവൈദ്യശാല ചീഫ് ക്ലിനിക്കൽ റിസർച്ച് ഡോ. പി.ആർ.രമേഷിന് നൽകി പ്രകാശനം നിർവ്വഹിച്ചു.
ആയുർവേദ വിദ്യാർത്ഥികൾക്ക് വർഷംതോറും ആര്യവൈദ്യശാല നൽകി വരുന്ന വൈദ്യരത്‌നം പി.എസ്. വാരിയർ അഖിലേന്ത്യാ ആയുർവേദ പ്രബന്ധമത്സരത്തിനുള്ള അവാർഡ ്, ആര്യവൈദ്യൻ പി. മാധവവാരി യർ ഗോൾഡ ് മെഡൽ, ആര്യവൈദ്യൻ എസ്. വാരിയർ എൻഡോവ്‌മെന്റ് അവാർഡ ്, ആര്യവൈദ്യൻ എൻ.വി.കെ. വാരിയർ എൻഡോവ്‌മെന്റ് പ്രൈസ ്, മാലതി, എം.കെ ദേവിദാസ ് വാരിയർ എന്നിവരുടെ പേരിൽ നൽകുന്ന ‘ജ്ഞാനജ്യോതി അവാർഡ് ‘, എന്നിവ കൂടാതെ സെമിനാറിന്റെ ഭാഗമായി ആയുർവേദ വിദ്യാർത്ഥികൾക്കായി നടത്തുന്ന ക്വിസ് മത്സരവിജയികൾക്കുള്ള സമ്മാനങ്ങളും, ആര്യവൈദ്യശാല മാനേജിങ് ട്രസ്റ്റി ഡോ. പി.എം. വാരിയർ സെമിനാർ വേദിയിൽവെച്ച് വിതരണം ചെയ്തു.

Share

Leave a Reply

Your email address will not be published. Required fields are marked *