കോഴിക്കോട്: കൊയിലാണ്ടി-താമരശ്ശേരി-മുക്കം- അരീക്കോട്- എടവണ്ണ റോഡിന്റ പ്രവര്‍ത്തി അവലോകന യോഗം ചേര്‍ന്നു. ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ നിലവില്‍ നടന്നുകൊണ്ടിരിക്കുന്ന ഡ്രൈനേജ് പ്രവര്‍ത്തി അടിയന്തരമായി പൂര്‍ത്തീകരിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് അഡ്വ. കെ.എം സച്ചിന്‍ ദേവ് എം.എല്‍.എ നിര്‍ദേശം നല്‍കി. വാട്ടര്‍ അതോററ്ററിയുടെ പൈപ്പ് ലൈന്‍ മാറ്റുന്ന പ്രവര്‍ത്തിയും ഇലക്ട്രിക്ക് പോസ്റ്റുകള്‍ മാറ്റുന്ന പ്രവര്‍ത്തിയും നടന്നുവരികയാണ്. ബി.എം ആന്റ് ബി.സി ചെയ്ത ഭാഗങ്ങളില്‍ എല്ലാ പ്രവര്‍ത്തികളും ഉടനെ പൂര്‍ത്തിയാക്കും. റോഡ് ഉയര്‍ന്ന ഭാഗങ്ങളിലെ സര്‍വീസ് റോഡുകള്‍ ഗതാഗത യോഗ്യമാക്കുന്നതിനും യോഗത്തില്‍ തീരുമാനമായി. പ്രവര്‍ത്തി നടക്കുന്ന സ്ഥലങ്ങള്‍ എം.എല്‍.എ സന്ദര്‍ശിച്ചു. യോഗത്തില്‍ പനങ്ങാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.എം കുട്ടികൃഷണന്‍, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.എം ശശി, ഉള്ളിയേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബാലരാമന്‍ മാസ്റ്റര്‍, ബാലുശ്ശേരി ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മറ്റി ചെയര്‍മാന്‍ പി.എന്‍ അശോകന്‍, കെ.എസ്.ടി.പി ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.