എക്‌സൈസിനെ കണ്ട് ലഹരി വില്‍പനക്കാരന്‍ ബൈക്കുപേക്ഷിച്ച് രക്ഷപ്പെട്ടു; കണ്ടെടുത്തത് മെത്തഫിറ്റാമിന്‍

എക്‌സൈസിനെ കണ്ട് ലഹരി വില്‍പനക്കാരന്‍ ബൈക്കുപേക്ഷിച്ച് രക്ഷപ്പെട്ടു; കണ്ടെടുത്തത് മെത്തഫിറ്റാമിന്‍

തലശ്ശേരി: നിട്ടൂര്‍ ഇല്ലിക്കുന്നു ഭാഗത്ത് പെട്രോളിങ് നടത്തുകയായിരുന്ന എക്‌സൈസ് ഉദ്യോഗസ്ഥര്‍ റോഡരികില്‍ നിര്‍ത്തിയിട്ട ബൈക്കില്‍ നിന്നും ലഹരിമരുന്ന് കണ്ടെടുത്തു. എക്‌സൈസ് സംഘത്തിന്റെ വാഹനം ശ്രദ്ധയില്‍ പെട്ടതോടെ യുവാവ് ബൈക്ക് നിര്‍ത്തി രക്ഷപ്പെടുന്നത് കണ്ടതോടെ സംശയം തോന്നി ഉദ്യോഗസ്ഥര്‍ പരിശോധിച്ചപ്പോഴാണ് മാരക ലഹരിമരുന്ന് ബൈക്കില്‍ സൂക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. എക്‌സൈസ് ഇന്‍സ്പെക്ടര്‍ കെ.പി ഹരീഷ് കുമാറും സംഘവുമാണ് കെ.എല്‍ 12 ഡി 5558 നമ്പര്‍ യമഹ എഫ്.സെഡ്ബൈക്കില്‍ നിന്നും മെത്തഫിറ്റാമിന്‍(4. 53 ഗ്രാം ) പിടികൂടിയത്. പ്രിവന്റീവ് ഓഫീസര്‍ പി.പി.പ്രദീപന്‍, വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍ പി.പി ഐശ്വര്യ, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ ടി.കെ പ്രദീഷ് , ഒ.ലിമേഷ് , എ.കെ സുമേഷ്, സീനിയര്‍ ഗ്രേഡ് എക്സൈസ് ഡ്രൈവര്‍ കെ.ബിനീഷ് എന്നിവരും പട്രോളിങ് സംഘത്തിലുണ്ടായിരുന്നു.

 

Share

Leave a Reply

Your email address will not be published. Required fields are marked *