കോഴിക്കോട്: സാമൂഹ്യ-സാംസ്‌കാരിക-രാഷ്ട്രീയ പ്രവര്‍ത്തകനും യുവതരംഗിന്റെ സ്ഥാപക പ്രധാനിയുമായിരുന്ന ‘എം.പി മുസ്തഫ’ റോഡിന് നാമകരണം നടത്തി. ഡെപ്യൂട്ടി മേയര്‍ സി.പി. മുസാഫര്‍ അഹമ്മദ് ഉദ്ഘാടനം ചെയ്തു. ഇടിയങ്ങര ശൈഖ് പള്ളി മുതല്‍ എം.കെ റോഡ് വരെയുള്ള ഇടറോഡിനാണ് മുസ്തഫയുടെ പേര് നാമകരണം ചെയ്തത്. വാര്‍ഡ് കൗണ്‍സിലര്‍ പി. ഉഷാദേവി ടീച്ചര്‍ അധ്യക്ഷത വഹിച്ചു. കെ.പി അബ്ദുള്ളക്കോയ, ടി.വി. കുഞ്ഞായിന്‍ കോയ, ജസീല്‍ നാലകത്ത്, ഡോ. പി.സി അന്‍വര്‍ എന്നിവര്‍ സംസാരിച്ചു. യുവതരംഗ് പ്രസിഡന്റ് എ.വി റഷീദലി സ്വാഗതവും ജനറല്‍ സെക്രട്ടറി ബി.വി മുഹമ്മദ് അശ്‌റഫ് നന്ദിയും പറഞ്ഞു.