മാഹി: മയ്യഴിയിലെ യുവജന-വിദ്യാര്‍ഥികള്‍ക്കിടയില്‍ വര്‍ധിച്ചു വരുന്ന ലഹരി വസ്തുക്കളുടെ ഉപയോഗവും, വിപണനവും തടയാന്‍ ശക്തമായ ജനകീയ മുന്നേറ്റമൊരുക്കാന്‍ വിവിധ സാമൂഹ്യ സന്നദ്ധ പ്രവര്‍ത്തകരുടെ കൂട്ടായ്മ ‘സേവ് ടു നെക്സ്റ്റ് ജനറേഷന്‍’ പരിപാടിക്ക് രൂപം നല്‍കി. ഭരണകൂടത്തിന്റേയും, പോലിസിന്റേയും സഹകരണത്തോടെ മയ്യഴിയിലുടനീളം ജാഗ്രതാ സമിതികള്‍ രൂപീകരിക്കാനും ഹൈസ്‌കൂള്‍ തലം തൊട്ട് ബോധവല്‍ക്കരണം ശക്തമാക്കാനും തീരുമാനിച്ചു. സി.എച്ച്.ഗംഗാധരന്‍ സ്മാരക ഹാളില്‍ ജനശബ്ദം മാഹി വിളിച്ചു ചേര്‍ത്ത യോഗത്തില്‍ ചാലക്കര പുരുഷു വിശദീകരണം നല്‍കി. വിവിധ സംഘടനാ ഭാരവാഹികളായ എ.വി യൂസഫ്, കെ.ഹരീന്ദ്രന്‍, അസീസ് ഹാജി, ദാസന്‍ കാണി, അനുപമ സഹദേവന്‍, അങ്ങാടിപ്പുറത്ത് അശോകന്‍, പി.വി.ചന്ദ്രദാസ് , ശ്യാം സുന്ദര്‍ മാസ്റ്റര്‍, സഖിത ടീച്ചര്‍, സുരേഷ് പന്തക്കല്‍, സോമന്‍ മാഹി, ഐ.അരവിന്ദന്‍ , ഇ.കെ.റഫീഖ് ചര്‍ച്ചയില്‍ പങ്കെടുത്തു. അഡ്‌ഹോക്ക് കമ്മിറ്റിക്കും രൂപം നല്‍കി.